പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നതോടെ യാത്രക്കാര്‍ക്ക് ബസ് ചാര്‍ജ് സ്മാര്‍ട്ട് കാര്‍ഡ് മുഖേനയും മൊബൈല്‍ ഫോണ്‍ മുഖേനയുമെല്ലാം അടയ്ക്കാന്‍ സാധിക്കും. ഒരു റൂട്ടില്‍ യാത്രക്കാരുടെ എണ്ണത്തില്‍ പെട്ടെന്ന് വര്‍ധന ഉണ്ടായാല്‍ ആ വിവരം ഗതാഗത നിയന്ത്രണ സംവിധാനത്തിന് കൈമാറാന്‍ ഐ.ടി.എസ് സംവിധാനത്തിന് സാധിക്കും.
മസ്കത്ത്: ദേശീയ പൊതുഗതാഗത കമ്പനിയായ മുവാസലാത്ത് യാത്രക്കാരുടെ സുരക്ഷയും പൊതുഗതാഗത സംവിധാനത്തിന്റെ പ്രവര്‍ത്തനമികവ് വര്‍ധിപ്പിക്കാനും സഹായിക്കുന്ന ഇന്റലിജന്റ് ഗതാഗത സംവിധാനം (ഐ.ടി.എസ്) ബസുകളില്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നു. ഇത് സംബന്ധിച്ച നടപടി ആരംഭിച്ചതായി കമ്പനി സി.ഇ.ഒ അഹമ്മദ് അല്‍ബലൂഷി പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം ആദ്യത്തോടെയോ ബസുകള്‍ ‘സ്മാര്‍ട്ട്’ ആക്കുകയാണ് ലക്ഷ്യം.
പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നതോടെ യാത്രക്കാര്‍ക്ക് ബസ് ചാര്‍ജ് സ്മാര്‍ട്ട് കാര്‍ഡ് മുഖേനയും മൊബൈല്‍ ഫോണ്‍ മുഖേനയുമെല്ലാം അടയ്ക്കാന്‍ സാധിക്കും. ഒരു റൂട്ടില്‍ യാത്രക്കാരുടെ എണ്ണത്തില്‍ പെട്ടെന്ന് വര്‍ധന ഉണ്ടായാല്‍ ആ വിവരം ഗതാഗത നിയന്ത്രണ സംവിധാനത്തിന് കൈമാറാന്‍ ഐ.ടി.എസ് സംവിധാനത്തിന് സാധിക്കും. അതുവഴി കൂടുതല്‍ ബസുകള്‍ ആ റൂട്ടില്‍ സര്‍വിസിന് ഇറക്കാന്‍ കമ്പനിക്ക് സാധിക്കും. വാഹനങ്ങള്‍ എവിടെയെത്തി എന്നതിനൊപ്പം എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സമയവും മൊബൈല്‍ ഉപകരണങ്ങളില്‍ ലഭ്യമാക്കാനാവും.
ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം ആദ്യത്തോടെയോ 98 പുതിയ ബസുകള്‍ നിരത്തിലിറക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും സി.ഇ.ഒ പറഞ്ഞു. ഇതില്‍ 65 എണ്ണം നഗരത്തിനുള്ളിലെ സര്‍വിസിനും 33 എണ്ണം ഇന്റര്‍സിറ്റി സര്വിസിനുമാണ് ഉപയോഗിക്കുക. സര്‍വകലാശാലകള്‍ക്കും സ്കൂളുകള്‍ക്കും വേണ്ടി സര്‍വിസ് നടത്തുന്നതടക്കം 574 ബസുകളാണ് മുവാസലാത്തിന് ആകെയുള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.