മൊബൈല്‍ ആപ്പ് വരുന്നതോട് കൂടി യാത്രികര്‍ക്ക് ഓരോ യാത്രയുടേയും ടിക്കറ്റ് നിരക്ക് അറിയുക, ബാലന്‍സ് അറിയുക, ഓണ്‍ലൈന്‍ ബാങ്കിങ് വഴി യാത്രാ കാര്‍ഡുകള്‍ ടോപ്പ് അപ്പ് ചെയ്യുക എന്നിവയെല്ലാം ചെയ്യാന്‍ കഴിയും.
ദോഹ: പൊതുഗതാഗത കമ്പനിയായ മുവാസ്വലാത്ത് പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നു. ആപ്ലിക്കേഷന്‍ പ്രവര്‍ത്തനക്ഷമമായാല്‍ മുവാസ്വലാത്തിന്റെ സ്മാര്‍ട് കാര്‍ഡുകളായും ആപ്ലിക്കേഷന്‍ ഉപയോഗിക്കാം. കൂടാതെ ബസ് ടിക്കറ്റ് നിരക്ക് ഈ ആപ്ലിക്കേഷന്‍ വഴി അടക്കുന്നതിനുള്ള സൗകര്യവും ഉണ്ട്. ജനങ്ങളുടെ ബസ് യാത്ര സുഗമമാക്കാനായാണ് മുവാസ്വലാത്ത് പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നത്. ആപ്ലിക്കേഷന്‍ വികസിപ്പിക്കുന്നതിനായുള്ള അനുമതിക്കായി പ്രൊജക്ട് അധികൃതര്‍ക്ക് സമര്‍പ്പിച്ചു.
മൊബൈല്‍ ആപ്പ് വരുന്നതോട് കൂടി യാത്രികര്‍ക്ക് ഓരോ യാത്രയുടേയും ടിക്കറ്റ് നിരക്ക് അറിയുക, ബാലന്‍സ് അറിയുക, ഓണ്‍ലൈന്‍ ബാങ്കിങ് വഴി യാത്രാ കാര്‍ഡുകള്‍ ടോപ്പ് അപ്പ് ചെയ്യുക എന്നിവയെല്ലാം ചെയ്യാന്‍ കഴിയും. മൊബൈല്‍ ആപ്പ് രാജ്യത്ത് ഉള്‍പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് പ്രാധാന സഹായമാകുമെന്നാണ് വിലയിരുത്തല്‍.
കൂടാതെ സ്‌കൂള്‍ കുട്ടികളൂടെ സുരക്ഷയുടെ ഭാഗമായി കുട്ടികള്‍ ബസിനുള്ളില്‍ പ്രവേശിക്കുമ്പോഴും സ്റ്റോപ്പില്‍ ഇറങ്ങുമ്പോഴും രക്ഷിതാക്കളുടെ മൊബൈല്‍ ഫോണില്‍ സന്ദേശം ലഭിക്കുന്ന പുതിയ സംവിധാനത്തിന് രൂപം നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.