
ഒമാന്‍: ടാക്‌സി ബുക്കിങ് വേഗത്തില്‍ സാധ്യമാക്കുന്ന സംവിധാനവുമായി ഒമാനിലെ ദേശീയ പൊതുഗതാഗത കമ്പനി ആയ മുവാസലാത്ത്. ടാക്‌സി ബട്ട്‌ലര്‍ എന്നറിയപ്പെടുന്ന ഉപകരണങ്ങള്‍ ഒമാനില്‍ ഇതാദ്യമായാണ് സ്ഥാപിച്ചത്.
റാസ് അല്‍ ഹംറ ഗോള്‍ഫ് ക്ലബ്, മസ്‌കത്ത് ഹില്‍സ് എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ സ്ഥാപിച്ചിട്ടുള്ളത്. ടാക്‌സി ആവശ്യമുള്ളവര്‍ ഈ ഉപകരണത്തിലെ ബട്ടനില്‍ അമര്‍ത്തുകയാണ് വേണ്ടത്. ടാക്‌സി ഡ്രൈവറെ ബന്ധപ്പെടാതെ തന്നെ ബുക്കിങ് സാധ്യമാകും എന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത.
ജനപ്രിയത കണക്കിലെടുത്ത് സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും സ്വകാര്യ സ്ഥാപനങ്ങളിലേക്കും വാണിജ്യ കേന്ദ്രങ്ങളിലേക്കും ഇത് വ്യാപിപ്പിക്കാന്‍ പദ്ധതിയുണ്ട്. കൂടുതല്‍ യാത്രക്കാര്‍ ഉണ്ടെങ്കിലും ഒന്നിലധികം വാഹനങ്ങള്‍ ആവശ്യപ്പെടാനുള്ള സൗകര്യവും ഇത് നല്‍കുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.