Currency

റമസാന്‍: മുവാസലാത്തില്‍ 20 ശതമാനം നിരക്കിളവ്

സ്വന്തം ലേഖകന്‍Friday, May 18, 2018 12:30 pm

മസ്‌കത്ത്: റമസാനില്‍ ടിക്കറ്റ് നിരക്കിളവ് പ്രഖ്യാപിച്ച് ദേശീയ ഗതാഗത കമ്പനിയായ മുവാസലാത്ത്. നഗരത്തിന് പുറത്തേക്കുള്ള റൂട്ടുകളില്‍ ടിക്കറ്റിനും ചരക്ക് കടത്തിനും 20 ശതമാനം നിരക്ക് ഇളവ് ലഭിക്കും. എന്നാല്‍ തലസ്ഥാന നഗരിയുടെ വിവിധ ഭാഗങ്ങളിലേക്കുള്ള സര്‍വ്വീസുകള്‍ക്ക് നിരക്ക് കുറയില്ല. അതേസമയം സര്‍വ്വീസുകളുടെ എണ്ണം വര്‍ധിപ്പിക്കും. രാവിലെ 6.15 മുതല്‍ ആരംഭിക്കുന്ന സര്‍വ്വീസുകള്‍ അര്‍ധ രാത്രി വരെ എല്ലാ 15- 20 മിനിട്ടുകളിലും തുടരും.

അതേസമയം, റമസാനില്‍ റോഡിലിറങ്ങുന്ന ത്ത് ടണില്‍ അധികം ഭാരം കയറ്റുന്ന ട്രക്കുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി റോയല്‍ ഒമാന്‍ പോലീസ് ഉത്തരവിറക്കി. ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ 7.00 മുതല്‍ 9.30 വരെയും ഉച്ചക്ക് ഒരു മണി മുതല്‍ മൂന്നു മണി വരെയും മാത്രമെ ട്രക്കുകള്‍ റോഡില്‍ ഇറങ്ങാന്‍ പാടുള്ളൂ. മസ്‌കത്ത് ഗവര്‍ണറേറ്റില്‍ മാത്രമാണ് ഇതു ബാധകമാകുക


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x