യാത്രയ്ക്കായി മ്വസലാത്ത് ബസുകളെ ആശ്രയിക്കുന്നവർക്ക് അടുത്ത വർഷം മുതൽ ടിക്കറ്റുകൾ ഓൺലൈനായും ലഭിക്കും. പ്രതിവാര, പ്രതിമാസ നിരക്കുകൾക്ക് അടിസ്ഥാനത്തിലായിരിക്കും ഓൺലൈൻ ടിക്കറ്റ് വിതരണം.
മസ്കറ്റ്: യാത്രയ്ക്കായി മ്വസലാത്ത് ബസുകളെ ആശ്രയിക്കുന്നവർക്ക് അടുത്ത വർഷം മുതൽ ടിക്കറ്റുകൾ ഓൺലൈനായും ലഭിക്കും. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് ടിക്കറ്റ് വിതരണം നടത്താൻ തീരുമാനിച്ചതായി മ്വസലാത്ത് സി.ഇ.ഒ അഹ്മദ് ബിന്‍ അലി അല്‍ ബലൂഷിയാണ് അറിയിച്ചത്.
പ്രതിവാര, പ്രതിമാസ നിരക്കുകൾക്ക് അടിസ്ഥാനത്തിലായിരിക്കും ഓൺലൈൻ ടിക്കറ്റ് വിതരണം. സ്ഥിരയാത്രക്കാർക്ക് ഏറെ പ്രയോജനപ്രദമാകും ഇതെന്ന് മാത്രമല്ല കുട്ടികള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി പ്രത്യേക നിരക്കുകളും ഉണ്ടാകുമെന്നും ഭിന്നശേഷിയുള്ളവരുടെ യാത്ര സൗജന്യമാക്കാനും ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയ പൊതുഗതാഗത കമ്പനിയായ മ്വസലാത്ത് തുടങ്ങുമ്പോൾ പ്രഖ്യാപിച്ചിരുന്ന പോലെ മസ്കത്തിലെ എല്ലാ പ്രാദേശിക റൂട്ടുകളിലും ഈ വര്‍ഷം ബസ് സര്‍വിസ് ആരംഭിച്ചു കഴിഞ്ഞു. കമ്പനിയുടെ 2020 മുതല്‍ 2040 വരെയുള്ള വികസന പദ്ധതികള്‍ വൈകാതെ പ്രഖ്യാപിക്കുമെന്നും സി.ഇ.ഒ അറിയിച്ചു.
കഴിഞ്ഞവര്‍ഷം നവംബറില്‍ പ്രവര്‍ത്തനമാരംഭിച്ചത് മുതല്‍ ജൂലൈ അവസാനം വരെയുള്ള കണക്കനുസരിച്ച് 21 ലക്ഷം പേരാണ് മുവാസലാത്ത് ബസുകളില്‍ യാത്ര ചെയ്തത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.