സുരക്ഷയ്ക്ക് ഏറെ മുന്‍ഗണന നല്‍കുന്നതാണ് പൂതിയ സ്‌കൂള്‍ ബസ് സംവിധാനം. ഇവ പൂര്‍ണമായി പാലിക്കുന്ന ബസുകള്‍ക്ക് മാത്രമാണ് സര്‍വീസ് നടത്താന്‍ അനുവാദം നല്‍കുക. ജനുവരി എട്ടാം തീയതി മുതലാണ് ഇവിടെ സര്‍വീസ് ആരംഭിച്ചത്. റൂവി, ദാര്‍സൈത്ത്, അല്‍ ഖുവൈര്‍, ഖുറം പി.ഡി.ഒ എന്നിവിടങ്ങളില്‍ നിന്ന് ഒമ്പത് പ്രതിദിന സര്‍വീസുകളാണ് നടത്തുന്നത്.
മസ്‌കത്ത്: സുരക്ഷിത ബസ് ഗതാഗത സംവിധാനത്തിന് മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂളില്‍ തുടക്കമായി. സുരക്ഷയ്ക്ക് ഏറെ മുന്‍ഗണന നല്‍കുന്നതാണ് പൂതിയ സ്‌കൂള്‍ ബസ് സംവിധാനം. ഇവ പൂര്‍ണമായി പാലിക്കുന്ന ബസുകള്‍ക്ക് മാത്രമാണ് സര്‍വീസ് നടത്താന്‍ അനുവാദം നല്‍കുക. ജനുവരി എട്ടാം തീയതി മുതലാണ് ഇവിടെ സര്‍വീസ് ആരംഭിച്ചത്. റൂവി, ദാര്‍സൈത്ത്, അല്‍ ഖുവൈര്‍, ഖുറം പി.ഡി.ഒ എന്നിവിടങ്ങളില്‍ നിന്ന് ഒമ്പത് പ്രതിദിന സര്‍വീസുകളാണ് നടത്തുന്നത്. ഇരുനൂറിലധികം കുട്ടികള്‍ നിലവില്‍ ബസ് സര്‍വീസ് ഉപയോഗിക്കുന്നുണ്ട്.
ബസ് ഡ്രൈവര്‍മാരുടെ നീക്കങ്ങള്‍ പൂര്‍ണ്ണമായി നിരീക്ഷിക്കാന്‍ കഴിയുന്ന ഐ.വി.എം.എസ് സംവിധാനം ഇതിലുണ്ട്. ബസിന്റെ അമിത വേഗത, ബ്രേക്കിടല്‍, തുടങ്ങിയ വാഹനം ഓടിക്കുന്നവരുടെ എല്ലാ വിവരങ്ങളും പൂര്‍ണ്ണമായി നിരീക്ഷിക്കാന്‍ കഴിയുന്നതാണ് ഈ സംവിധാനം. ഇതോടൊപ്പം ബസിനുള്ളില്‍ സി.സി.ടി.വി കാമറയും ഉണ്ടാകും. എല്ലാ കുട്ടികള്‍ക്കും ഇരിക്കാനുള്ള സീറ്റ് സംവിധാനം, സീറ്റ് ബെല്‍റ്റ് എന്നിവയും നിര്‍ബന്ധമാണ്. ഡ്രൈവര്‍ക്ക് പുറമെ കുട്ടികള്‍ക്ക് വേണ്ട സൗകര്യം ചെയ്യാന്‍ സഹായിയും ഉണ്ടായിരിക്കും എന്നും സ്‌കൂള്‍ ചെയര്‍മാന്‍ പറഞ്ഞു.
മസ്‌കത്ത് കേന്ദ്രമായുള്ള സൈദ് സൗദ് സൈഫ് ട്രേഡിങ്, സഹ്ബാന്‍ യുനൈറ്റഡ് എല്‍.എല്‍.സി, മര്‍വാന്‍ ഇന്റര്‍നാഷനല്‍ എല്‍.എല്‍.സി എന്നീ കമ്പനികള്‍ക്കാണ് സര്‍വീസ് നടത്താന്‍ അനുമതി നല്‍കിയിരിക്കുന്നത്. സര്‍വീസുകളുടെ കാര്യക്ഷമത മൂന്നുമാസ കാലയളവില്‍ സൂക്ഷ്മമായി നിരീക്ഷിക്കും. പാളിച്ചകളുണ്ടെങ്കില്‍ തിരുത്താനും നടപടിയെടുക്കും. രക്ഷകര്‍ത്താക്കളില്‍ നിന്ന് മികച്ച പ്രതികരണമാണ് സര്‍വീസുകള്‍ക്ക് ലഭിക്കുന്നത്.
സ്വകാര്യ ബസ് ഓപറേറ്റര്‍മാരുടെ അ്രശദ്ധ മൂലമുള്ള അപകടങ്ങളും സര്‍വീസുകളെ കുറിച്ച പരാതികളും വര്‍ധിച്ചപ്പോഴാണ് സ്‌കൂളിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ബസ് സര്‍വീസ് ആരംഭിക്കാന്‍ ആരംഭിക്കാന്‍ സ്‌കൂള്‍ ബോര്‍ഡ് നടപടികള്‍ ആരംഭിച്ചത്. ദാര്‍സൈത്ത് ഇന്ത്യന്‍ സ്‌കൂളിലാണ് ഈ സംവിധാനം ആദ്യമായി ആരംഭിച്ചത്. തുടര്‍ന്ന് സീബ്, മബേല സ്‌കൂളുകളിലും ആരംഭിച്ചു. ദാര്‍സൈത്തിലും സീബിലും ഓരോ ഓപ്പറേറ്റര്‍മാര്‍ വീതവും മബേലയില്‍ രണ്ട് ഓപ്പറേറ്റര്‍മാരുമാണ് സര്‍വീസ് നടത്തുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.