
ദോഹ: സര്‍ക്കാര്‍ സ്‌കൂളുകളിലെ 2018-19 അധ്യായന വര്‍ഷം ആരംഭിക്കുന്നതോടെ മൂന്ന് ലക്ഷത്തിലധികം കുട്ടികളാണ് സ്‌കൂളുകളിലേക്ക് മടങ്ങുന്നതെന്ന് വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പുതിയ അധ്യായന വര്‍ഷത്തെ വരവേല്‍ക്കുന്നതിനുള്ള തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയായതായും കുട്ടികളെ വരവേല്‍ക്കുന്നതിനായി അധ്യാപകര്‍ കഴിഞ്ഞ ദിവസം തന്നെ ജോലി ആരംഭിച്ചതായും മന്ത്രാലയം വ്യക്തമാക്കി.
711 പുതിയ അധ്യാപകരെയാണ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പുതുതായി നിയമിച്ചിരിക്കുന്നത്. ഇതോടെ സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകരുടെ എണ്ണം 13440 ആയി വര്‍ധിച്ചു. സ്വകാര്യ സ്‌കൂളുകളില്‍ 13591 അധ്യാപകരാണുള്ളത്. പുതുതായി 5065 സീറ്റുകളും വിദ്യാര്‍ഥികള്‍ക്കായി മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ സ്‌കൂളുകളിലേതുള്‍പ്പെടെയാണിത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.