Currency

ഒമാനില്‍ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ ഭേദഗതികള്‍ പ്രാബല്യത്തില്‍

സ്വന്തം ലേഖകന്‍Wednesday, March 15, 2017 3:55 pm

ഉല്‍പ്പന്നത്തിന്റെ ഘടനക്കോ അതിന്റെ ഉറപ്പിനോ മാറ്റം വരുന്ന വിധത്തില്‍ പൊരുത്തമില്ലാത്ത വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയാല്‍ അത് മായം ചേര്‍ന്നതാണെന്ന് കണക്കാക്കും. ഉല്‍പന്നത്തില്‍ എന്തെല്ലാമാണ് അടങ്ങിയിരിക്കുന്നത് എവിടെയാണ് ഉല്‍പാദിപ്പിച്ചത് തുടങ്ങിയ വിവരങ്ങള്‍ അടങ്ങിയ ലേബല്‍ നിര്‍ബന്ധമായും പതിച്ചിരിക്കണമെന്നും ഭേദഗതി നിര്‍ദേശിക്കുന്നു.

മസ്‌കത്ത്: ഒമാനില്‍ ഉപഭോക്തൃ സംരക്ഷണ നിയമത്തിന് വരുത്തിയ എക്‌സിക്യൂട്ടീവ് നിയമഭേദഗതികള്‍ നിലവില്‍ വന്നു. തിങ്കളാഴ്ച മുതലാണ് നിയമഭേദഗതി നിലവില്‍ വന്നത്. രണ്ട് വര്‍ഷം മുമ്പ് നിലവില്‍ വന്ന ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ പോരായ്മകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഭേദഗതി. വ്യാപാരികളുടെയോ വിതരണക്കാരുടെയോ അശ്രദ്ധയുടെ ഫലമായി ഉപഭോക്താക്കള്‍ക്ക് നഷ്ടം ഉണ്ടാകുന്നതില്‍ നിന്ന് സംരക്ഷണം നല്‍കുകയാണ് ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്.

ഉല്‍പ്പന്നത്തിന്റെ ഘടനക്കോ അതിന്റെ ഉറപ്പിനോ മാറ്റം വരുന്ന വിധത്തില്‍ പൊരുത്തമില്ലാത്ത വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയാല്‍ അത് മായം ചേര്‍ന്നതാണെന്ന് കണക്കാക്കും. ഉല്‍പന്നത്തില്‍ എന്തെല്ലാമാണ് അടങ്ങിയിരിക്കുന്നത് എവിടെയാണ് ഉല്‍പാദിപ്പിച്ചത് തുടങ്ങിയ വിവരങ്ങള്‍ അടങ്ങിയ ലേബല്‍ നിര്‍ബന്ധമായും പതിച്ചിരിക്കണമെന്നും ഭേദഗതി നിര്‍ദേശിക്കുന്നു.

ഉല്‍പന്നം തിരികെ നല്‍കുന്നതിനും കേടുവന്നവ മാറ്റിവാങ്ങുന്നതിനുമുള്ള അവകാശങ്ങളെക്കുറിച്ചും നിയമഭേദഗതി ഉറപ്പാക്കുന്നുണ്ട്. ഉല്‍പന്നം വാങ്ങിയശേഷമോ കൈവശം ലഭിച്ച ശേഷമോ 15 ദിവസത്തിനുള്ളില്‍ ഇന്‍ി മുതല്‍ ഉപഭോക്താവിന് സാധനം തിരികെ നല്‍കാം. മാത്രവുമല്ല നിയമലംഘനങ്ങള്‍ക്കുള്ള ശിക്ഷയിലും മാറ്റം വന്നിട്ടുണ്ട്.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x