Currency

പരിശീലകര്‍ക്കെതിരെ പരാതി: മസ്‌കത്തില്‍ പുതിയ ഡ്രൈവിംഗ് സ്‌കൂളുകളും പരിശീലകരും നിലവില്‍ വരും

സ്വന്തം ലേഖകന്‍Sunday, July 30, 2017 12:51 pm

പഠനത്തിലും പരിശീലനത്തിലും പഠിതാക്കളോട് വിട്ടുവീഴ്ച ചെയ്യാത്ത സാഹചര്യം സൃഷ്ടിക്കുകയും പുതിയ പരിശീലകര്‍ക്ക് ഇതിനുള്ള നിര്‍ദേശം നല്‍കുകയും ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. കൃത്യമായി നിയമങ്ങള്‍ പഠിക്കാതെയും പരിശീലനം നേടാതയും

 

മസ്‌കത്ത്: രാജ്യത്ത് പുതിയ ഡ്രൈവിംഗ് സ്‌കൂളുകളും പുതിയ പരിശീലകരും നിലവില്‍ വരുമെന്ന് ഉപഭോക്തൃ സംരക്ഷണ വിഭാഗം വ്യക്തമാക്കി. റോഡുകളിലെ അപകടങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യവും ഡ്രൈവിംഗ് പരിശീലകര്‍ക്കെതിരെ പരാതി വര്‍ധിച്ച് വരുന്ന സാഹചര്യത്തിലുമാണ് ഉപഭോക്തൃ സംരക്ഷണ വിഭാഗത്തിന്റെ പരിഹാര നടപടി. നിലവില്‍ ഒമാനിലെ നിയമ പ്രകാരം സ്വദേശികള്‍ക്ക് മാത്രമാണ് ഡ്രൈവിംഗ് പരിശീലകരായി ജോലി ചെയ്യാന്‍ സാധിക്കുക.

പഠന നിയമങ്ങള്‍ കര്‍ശനമാക്കി പരിശീലനം നേടുന്നവരെ അപകടങ്ങളില്ലാതെ വാഹനമോടിക്കാന്‍ പരിശീലിച്ചവരാക്കും. പഠനത്തിലും പരിശീലനത്തിലും പഠിതാക്കളോട് വിട്ടുവീഴ്ച ചെയ്യാത്ത സാഹചര്യം സൃഷ്ടിക്കുകയും പുതിയ പരിശീലകര്‍ക്ക് ഇതിനുള്ള നിര്‍ദേശം നല്‍കുകയും ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. കൃത്യമായി നിയമങ്ങള്‍ പഠിക്കാതെയും പരിശീലനം നേടാതയും ലൈസന്‍സ് സ്വന്തമാക്കുന്നവര്‍ റോഡുകളില്‍ അപകടങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് ഇത്.

ഡ്രൈവിംഗ് സ്‌കൂളുകള്‍ വഴി പഠിതാക്കള്‍ക്ക് പരിശീലനം നേടാന്‍ കൂടുതല്‍ അവസരങ്ങള്‍ ഒരുക്കി പരാതിക്ക് പരിഹാരം കാണും. ഇനി മുതല്‍ ഒരു സ്ഥാപനത്തിവന് കീഴില്‍ നിരവധി പരിശീലകര്‍ രജിസ്റ്റര്‍ ചെയ്യുന്ന സാഹചര്യമൊരുക്കും. ഒപ്പം പരിശീലനത്തിനിടയില്‍ പഠിതാവിന് പരാതികളുണ്ടെങ്കില്‍ സ്‌കൂളുമായി ബന്ധപ്പെട്ട് പുതിയ പരിശീലകനെ സ്വീകരിക്കുന്നതിനുള്ള അവരവും ഉണ്ടാവും.

അമിത നിരക്ക് ഈടാക്കല്‍, കൃത്യമായ പരിശീലനം നല്‍കാതിരിക്കല്‍, അകാരണമായി കാലതാമസം വരുത്തിവെക്കല്‍ തുടങ്ങി നിരവധി പരാതികളാണ് പരിശീലകര്‍ക്കെതിരെ ഉയരുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x