
ദോഹ: ഖത്തറില്‍ എക്സിറ്റ് പെര്‍മിറ്റ് റദ്ദാക്കിയ നടപടി പ്രവാസികള്‍ ഉപയോഗപ്പെടുത്തിത്തുടങ്ങി. നിയമഭേദഗതി നിലവില്‍ വന്ന രണ്ട് ദിവസത്തിനകം തന്നെ നിരവധി പേര് സ്പോണ്‍സറുടെ അനുമതിയില്ലാതെ നാട്ടിലേക്ക് തിരിച്ചു. ഈ സാഹചര്യത്തില്‍ ജീവനക്കാരുടെ പാസ്പോര്ട്ടുകള് കമ്പനികള്‍ വാങ്ങിവെക്കുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ട്.
ഏറെ കാലത്തെ കാത്തിരിപ്പിന് ഒടുവിലാണ് രാജ്യത്തെ സ്വകാര്യ കമ്പനികളിലെ ജീവനക്കാര്‍ പ്രതീക്ഷിച്ചിരുന്ന പുതിയ തിരുമാനം പ്രാബല്യത്തില്‍ വന്നത്. നേരത്തെ ഖത്തറില്‍ ഇഖാമയുള്ള ഏതൊരാള്‍ക്കും രാജ്യത്തിന് പുറത്ത് പോകണമെങ്കില്‍ ബന്ധപ്പെട്ട തൊഴിലുടമയുടെ അനുമതി രേഖാമൂലം നേടേണ്ടതുണ്ടായിരുന്നു.
ദീര്‍ഘ കാലത്തെ പഠനത്തിനും ചര്‍ച്ചകള്‍ക്കും ശേഷമാണ് പുതിയ തീരുമാനം നിലവില്‍ വന്നത്. പുതിയ എക്സിറ്റ് തീരുമാനം വന്നതോടൊപ്പം കമ്പനികളിലെ അഞ്ച് ശതമാനം ജീവനക്കാരെ എക്സിറ്റ് പെര്‍മിറ്റ് ആവശ്യമുള്ളവരുടെ ഗണത്തില്‍ പെടുത്താമെന്ന ഇളവ് നിലവില്‍ അനുവദിച്ചിട്ടുണ്ട്. ഇത് അനുവദിക്കണമെങ്കില്‍ അതാത് കമ്പനികള്‍ നേരത്തെ തന്നെ ഈ ഗണത്തില്‍ ഉള്‍പ്പെടുത്തേണ്ട ജീവനക്കാരുടെ പട്ടിക നല്‍കിയിരിക്കണം. നേരത്തെ തന്നെ ജീവനക്കാരുടെ പാസ്പോര്ട്ടുകള് കമ്പനികള്‍ വാങ്ങി വെക്കുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.