വില വര്‍ധന സാധാരണക്കാരായ പൗരന്മാരുടെ ജീവിതത്തെ ബാധിക്കാതിരിക്കാന്‍ നിശ്ചിത വില തീരുമാനിച്ച് നടപ്പാക്കണം. ഈ വിലയിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ സര്‍ക്കാര്‍ വഹിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
മസ്‌കത്ത്: ഇന്ധനവിലയില്‍ പ്രതിമാസ വിലനിയന്ത്രണം എന്ന തീരുമാനത്തില്‍ ഭേദഗതി വരുത്തണമെന്ന് മജ്ലിസ്ശൂറ കമ്മിറ്റി. ഇത് മൂലം പൗരന്മാര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ നടപടി വേണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. വില വര്‍ധന സാധാരണക്കാരായ പൗരന്മാരുടെ ജീവിതത്തെ ബാധിക്കാതിരിക്കാന്‍ നിശ്ചിത വില തീരുമാനിച്ച് നടപ്പാക്കണം. ഈ വിലയിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ സര്‍ക്കാര്‍ വഹിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
കഴിഞ്ഞവര്‍ഷം ജനുവരി 15ന് വില നിയന്ത്രണം നീക്കുന്നതിനുമുമ്പ് സൂപ്പറിന് 120 ബൈസ, റെഗുലറിന് 114 ബൈസ, ഡീസലിന് 160 ബൈസ എന്നിങ്ങനെയായിരുന്നു നിരക്കുകള്‍. ജനുവരി 16 മുതല്‍ സൂപ്പറിന് 160, റെഗുലറിന് 140, ഡീസലിന് 160 ബൈസ എന്നിങ്ങനെയായാണ് ഉയര്‍ന്നത്. ഇന്ധനവില നിലവില്‍ അമ്പതു ശതമാനത്തിലധികം ഉയര്‍ന്നിട്ടുണ്ട്. ഇന്ധനവിലയിലെ വര്‍ധന നിമിത്തം സ്വകാര്യ വാഹനങ്ങളുടെ ഉടമകള്‍, ടാക്സികള്‍, ട്രെയിലര്‍ ഉടമകള്‍ തുടങ്ങിയവര്‍ പ്രയാസമനുഭവിക്കുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.