Currency

അല്‍ ഖോറില്‍ തൊഴിലാളി കുടുംബങ്ങള്‍ക്ക് പാര്‍പ്പിട സമുച്ചയം ഒരുങ്ങുന്നു

സ്വന്തം ലേഖകന്‍Sunday, November 18, 2018 6:41 pm

ദോഹ: അല്‍ ഖോര്‍ നഗരസഭാ പരിധിയില്‍ തൊഴിലാളികള്‍ക്കു കുടുംബസമേതം താമസിക്കാന്‍ നൂറിലേറെ ഫ്ലാറ്റുകളും വില്ലകളും നിര്‍മിക്കുന്നു. ഫ്ലാറ്റുകളും വില്ലകളും ഗാര്‍ഹികോപകരണങ്ങള്‍ ഉള്‍പ്പെടെയാകും തൊഴിലാളികള്‍ക്കു കൈമാറുക. ഖത്തര്‍ ഷെല്ലിലെ ജീവനക്കാര്‍ക്കായാണ് അല്‍ ഖോറില്‍ സെമി ഫര്‍ണിഷ്ഡ് പാര്‍പ്പിട സമുച്ചയം ഒരുങ്ങുന്നത്.

അംഗസംഖ്യ കുറഞ്ഞ കുടുംബങ്ങള്‍ക്കായി സ്റ്റുഡിയോ അപ്പാര്‍ട്‌മെന്റുകളും 2 ബെഡ്‌റൂം ഫ്ലാറ്റുകളുമാണ് നിര്‍മിക്കുക. 30 മുതല്‍ 40 വരെ ഫ്ലാറ്റുകള്‍ ഈ വിഭാഗത്തില്‍ ഉണ്ടാവും. മൂന്നും നാലും കിടപ്പു മുറികളുള്ള 40-80 ഫ്ലാറ്റുകളും നിര്‍മിക്കുന്നുണ്ട്. രണ്ടു മുതല്‍ നാലുവരെ കിടപ്പുമുറികളോടിയതാവും വില്ലകള്‍. 30 മുതല്‍ 40 വില്ലകള്‍ വരെ നിര്‍മിക്കാനാണ് തീരുമാനം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x