പരിഷ്‌കരിച്ച നിയമത്തിന്റെ രൂപകല്‍പന അന്തിമഘട്ടത്തിലേക്ക് കടന്നതായും മജ്‌ലിസു ശൂറയെ അഭിസംബോധന ചെയ്ത് സംസാരിക്കവേ അല്‍ ബക്‌രി പറഞ്ഞു. സ്വദേശിവത്കരണം, സാമ്പത്തിക പ്രശ്‌നങ്ങള്‍ തുടങ്ങിയ വിവിധ വിഷയങ്ങള്‍ പരിഗണിക്കുന്നുണ്ട്.
ഒമാന്‍: പരിഷ്‌കരിച്ച തൊഴില്‍ നിയമം ഒമാനില്‍ വൈകാതെ നിലവില്‍ വരുമെന്ന് മാനവ വിഭവശേഷി വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ലാഹ് ബിന്‍ നാസര്‍ അല്‍ ബക്‌രി. പരിഷ്‌കരിച്ച നിയമത്തിന്റെ രൂപകല്‍പന അന്തിമഘട്ടത്തിലേക്ക് കടന്നതായും മജ്‌ലിസു ശൂറയെ അഭിസംബോധന ചെയ്ത് സംസാരിക്കവേ അല്‍ ബക്‌രി പറഞ്ഞു. സ്വദേശിവത്കരണം, സാമ്പത്തിക പ്രശ്‌നങ്ങള്‍ തുടങ്ങിയ വിവിധ വിഷയങ്ങള്‍ പരിഗണിക്കുന്നുണ്ട്.
സ്വകാര്യമേഖലയില്‍ മൊത്തം ജീവനക്കാരുടെ 11.7 ശതമാനം സ്വദേശികളാണ് ജോലിചെയ്യുന്നത്. ഉയര്‍ന്ന തസ്തികകളിലെ സ്വദേശികളുടെ കുറവ് ഏറെ വെല്ലുവിളിയുയര്‍ത്തുന്ന ഒന്നാണെന്നും അദേഹം പറഞ്ഞു. മന്ത്രാലയത്തിന്റെ വിവിധ വികസന പദ്ധതികളുടെ ഫലമായി സ്വദേശി ജീവനക്കാരുടെ എണ്ണം വര്‍ധിച്ചതായി അല്‍ ബക്‌രി പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് മസ്‌കത്തിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ 8.6 ശതമാനമാണ് സ്വദേശിവത്കരണ തോത്. പ്രതിവര്‍ഷം 1.20 ലക്ഷം വിദേശ തൊഴിലാളികളാണ് ഒമാനിലെ തൊഴില്‍ വിപണിയില്‍ എത്തുന്നത്. കൂടുതല്‍ പേരും നിര്‍മാണ കമ്പനികളിലും റിയല്‍ എസ്‌റ്റേറ്റ് കമ്പനികളിലുമാണ് എത്തുന്നത്. അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ പൂര്‍ത്തിയാകുമ്പോള്‍ വിദേശ തൊഴിലാളികളുടെ എണ്ണം കുറയും.
അതേസമയം യോഗ്യതയും പരിചയവും തുല്ല്യമായ വിദേശിക്ക് സ്വദേശിയേക്കാള്‍ ഉയര്‍ന്ന വേതനം നല്‍കുന്നത് നിയമവിരുദ്ധമാണെന്നും അല്‍ ബക്‌രി പറഞ്ഞു. ഒരു മാസത്തെ വേതനം അടുത്ത മാസം ഏഴ് ദിവസം പിന്നിടുന്നതിന് മുമ്പേ കമ്പനികള്‍ നല്‍കിയിരിക്കണമെന്നും മന്ത്രി പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.