
ജിദ്ദ: സൗദിയില്‍ തൊഴില്‍ നിയമഭേദഗതി മന്ത്രാലയത്തിന്റെ പരിഗണനയില്‍. തൊഴിലാളി- തൊഴിലുടമ ബന്ധത്തില്‍ മാറ്റം വരുത്തുന്ന നിലയിലാണ് നിയമഭേദഗതി. അതിനിപുണ വിദേശ തൊഴിലാളികള്‍ക്ക് നിശ്ചിത കാലത്തിനുള്ളില്‍ തൊഴിലുടമയെ സ്വയം തെരഞ്ഞെടുക്കാന്‍ അനുമതി നല്‍കുന്ന തരത്തിലാണ് ഭേദഗതി ആലോചിക്കുന്നത്. ഇതുസംബന്ധിച്ച് തൊഴില്‍ മന്ത്രാലയം തയാറാക്കിയ കരട് നിയമം അന്തിമ അംഗീകാരത്തിനായി സമര്‍പ്പിച്ചു.
നിലവിലെ തൊഴില്‍കരാര്‍ അവസാനിച്ചശേഷമേ ഈ രീതിയില്‍ സ്‌പോണ്‍സറെ സ്വീകരിക്കാനാകുകയുള്ളു. അതീവ വൈദഗ്ധ്യമുള്ള വിദേശ ജോലിക്കാര്‍ക്ക് കമ്പനികള്‍ മാറാന്‍ കഴിയുന്ന തരത്തില്‍ നിയമം അയവുള്ളതാക്കുന്നതാകും ഈ കരടെന്ന് തൊഴില്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി (ലേബര്‍ നയങ്ങള്‍) ഡോ. അഹമദ് അല്‍ഖത്താന്‍ അറിയിച്ചു.
ജോലിക്കാര്‍ക്ക് ഈ രീതിയില്‍ സ്വാതന്ത്ര്യം നല്‍കുന്നത് സൗദി തൊഴില്‍ വിപണി കൂടുതല്‍ ആകര്‍ഷമാക്കുന്നതിനും വിഷന്‍ 2030 ന്റെ അടിസ്ഥാനത്തില്‍ വ്യാപാര സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.