Currency

മസ്‌കത്ത് വിമാനത്താവളത്തിലെ പുതിയ പാസഞ്ചര്‍ ടെര്‍മിനല്‍ നിര്‍മ്മാണം അവസാന ഘട്ടത്തില്‍

സ്വന്തം ലേഖകന്‍Friday, July 28, 2017 11:19 am

പുതിയ ടെര്‍മിനലിന് ആദ്യഘട്ടത്തില്‍ പ്രതിവര്‍ഷം 20 ദശലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയാകും ഉണ്ടാവുക. 580000 ക്യുബിക്ക് മീറ്ററാകും ടെര്‍മിനലിന്റെ വിസ്തൃതി. വിവിധ വിമാന കമ്പനികളുടേതായി 118 ചെക്ക് ഇന്‍ കൗണ്ടറുകളും എമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ക്കായി ആര്‍.ഒ.പിയുടെ 82 കൗണ്ടറുകളും ഒരുക്കും.

 

ഒമാന്‍: മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ പാസഞ്ചര്‍ ടെര്‍മിനലിന്റെ നിര്‍മാണ ജോലികള്‍ അവസാനഘട്ടത്തില്‍. ടെര്‍മിനലിന്റെ 97 ശതമാനം നിര്‍മാണവും പൂര്‍ത്തിയായിട്ടുണ്ട്. ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയമാണ് ഇക്കാര്യം ട്വിറ്ററില്‍ അറിയിച്ചത്.

പുതിയ ടെര്‍മിനലിന് ആദ്യഘട്ടത്തില്‍ പ്രതിവര്‍ഷം 20 ദശലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയാകും ഉണ്ടാവുക. 580000 ക്യുബിക്ക് മീറ്ററാകും ടെര്‍മിനലിന്റെ വിസ്തൃതി. വിവിധ വിമാന കമ്പനികളുടേതായി 118 ചെക്ക് ഇന്‍ കൗണ്ടറുകളും എമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ക്കായി ആര്‍.ഒ.പിയുടെ 82 കൗണ്ടറുകളും ഒരുക്കും. യാത്രക്കാര്‍ക്ക് ടെര്‍മിനലില്‍ നിന്ന് നേരിട്ട് വിമാനത്തിലേക്ക് കയറുന്നതിനായി 42 എയറോ ബ്രിഡ്ജുകളും സജജീകരിക്കും.

മിഡിലീസ്റ്റ് രാഷ്ട്രങ്ങളില്‍ യാത്രക്കാരുടെ വളര്‍ച്ചാതോതില്‍ മസ്‌കത്ത് വിമാനത്താവളം മുന്നിലാണെന്നാണ് എയര്‍പോര്‍ട്‌സ് ഇന്റര്‍നാഷനല്‍ കൗണ്‍സിലിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. പുതിയ ടെര്‍മിനല്‍ പൂര്‍ത്തിയാകുന്നതോടെ മസ്‌കത്ത് വിമാനത്താവളത്തിന് നിലവിലുള്ളതിനേക്കാള്‍ ആറിരട്ടി യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുണ്ടാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x