Currency

പുതിയ മസ്‌കത്ത് വിമാനത്താവളം തുറന്നു

സ്വന്തം ലേഖകന്‍Monday, November 12, 2018 12:40 pm

മസ്‌കത്ത്: പുതിയ മസ്‌കത്ത് രാജ്യാന്തര വിമാനത്താവളം രാജ്യത്തിന് സമര്‍പ്പിച്ചു. 48ാമത് ദേശീയദിനാഘോഷങ്ങളുടെ ഭാഗമായാണ് ഔദ്യോഗിക ഉദ്ഘാടനം നടത്തിയത്. ജാഫില്‍ നിന്നുള്ള ഒമാന്‍ എയര്‍ ഡബ്ല്യു വൈ 462 വിമാനമായിരിന്നു പുതിയ വിമാനത്താവളത്തിലെത്തിയ ആദ്യ വിമാനം. സൂറിച്ചിലേക്കുള്ള ഒമാന്‍ എയര്‍ സര്‍വീസ് പഴയ വിമാനത്താവളത്തില്‍ നിന്നുള്ള അവസാന സര്‍വീസായിരുന്നു.

ഉപപ്രധാന മന്ത്രി സയ്യിദ് ഫഹദ് ബിന്‍ മഹ്മൂദ് അല്‍ സൈദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. മന്ത്രിമാര്‍, സ്റ്റേറ്റ് കൗണ്‍സില്‍- മസ്ലിസ് ശൂറ അംഗങ്ങള്‍, ഒമാന്‍ സിവില്‍ ഏവിയേഷന്‍ ഉന്നതതല പ്രതിനിധികള്‍, ഒമാന്‍ എയര്‍പോര്‍ട്ട്സ് മാനേജ്മെന്റ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രൗഢമായ ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഈ വര്‍ഷം മാര്‍ച്ച് 20നാണ് മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനല്‍ യാത്രക്കാര്‍ക്കായി തുറന്നു നല്‍കിയത്. സംഗീത പരിപാടികള്‍ ഉള്‍പ്പടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരുക്കിയിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x