മസ്കത്ത് യൂണിവേഴ്സിറ്റി അടുത്ത അധ്യയനവര്‍ഷം മുതല്‍ പ്രവര്‍ത്തനമാരംഭിക്കുന്നതായിരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. വിദേശ സര്‍വകലാശാലയുമായി സഹകരിച്ചാണ് യൂണിവേഴ്സിറ്റി പ്രവർത്തനം ആരംഭിക്കുന്നത്.
മസ്കറ്റ്: മസ്കത്ത് യൂണിവേഴ്സിറ്റി അടുത്ത അധ്യയനവര്‍ഷം മുതല്‍ പ്രവര്‍ത്തനമാരംഭിക്കുന്നതായിരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. വിദേശ സര്‍വകലാശാലയുമായി സഹകരിച്ചാണ് യൂണിവേഴ്സിറ്റി പ്രവർത്തനം ആരംഭിക്കുന്നത്. ആദ്യഘട്ടത്തില്‍ ഖുറത്തെ കുട്ടികളുടെ പൊതു ലൈബ്രറിയിലായിരിക്കും ക്ളാസുകള്‍ ആരംഭിക്കുക. ഈ കെട്ടിടത്തിന്‍െറ മൂന്നാംനിലയിലായിരിക്കും ക്ളാസുകള്‍. മൂന്ന് ഫാക്കല്‍റ്റികളാണ് ഉണ്ടാകുക.
ബിസിനസ് ആന്‍റ് മാനേജ്മെന്‍റ് ഫാക്കല്‍റ്റിയില്‍ ബിരുദാനന്തര ബിരുദ കോഴ്സുകളും കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി വിഭാഗത്തില്‍ കെമിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദപഠനവും സിസ്റ്റം ഓഫ് എന്‍ജിനീയറിങ് പ്രോസസില്‍ ബിരുദാനന്തരബിരുദവും ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ലോജിസ്റ്റിക് വിഭാഗത്തില്‍ ലോജിസ്റ്റിക് സയന്‍സ് ബിരുദ പഠനത്തിനും ഏവിയേഷന്‍ മാനേജ്മെന്‍റില്‍ ബിരുദാനന്തര ബിരുദത്തിനും കോഴ്സ് ഉണ്ടായിരിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.