Currency

ഒമാനിൽ പരിഷ്കരിച്ച വിനോദസഞ്ചാരനിയമം പ്രാബല്യത്തിൽ വന്നു

സ്വന്തം ലേഖകൻFriday, September 2, 2016 11:40 am

പ്രായപ്പൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് രക്ഷിതാവ് കൂടെയില്ലെങ്കിൽ ഹോട്ടൽ മുറി നൽകരുത്, ഹോട്ടലില്‍ മുറിയെടുത്തവര്‍ക്ക് സന്ദര്‍ശകരെ മുറികളില്‍ കൊണ്ടുവരാന്‍ അനുവദിക്കരുത് തുടങ്ങിയ കർശന മാർഗ നിർദേശങ്ങളോടെയാണു നിയമം പരിഷ്കരിച്ചിരിക്കുന്നത്.

മസ്കറ്റ്: ഒമാനിൽ പരിഷ്കരിച്ച വിനോദ സഞ്ചാര നിയമം പ്രാബല്യത്തിൽ വന്നു. പ്രായപ്പൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് രക്ഷിതാവ് കൂടെയില്ലെങ്കിൽ ഹോട്ടൽ മുറി നൽകരുത്, ഹോട്ടലില്‍ മുറിയെടുത്തവര്‍ക്ക് സന്ദര്‍ശകരെ മുറികളില്‍ കൊണ്ടുവരാന്‍ അനുവദിക്കരുത് തുടങ്ങിയ കർശന മാർഗ നിർദേശങ്ങളോടെയാണു നിയമം പരിഷ്കരിച്ചിരിക്കുന്നത്.

മുറി ഒഴിവുണ്ടെങ്കിൽ യാതൊരു കാരണവശാലും ഹോട്ടലുകൾ വിനോദ സഞ്ചാരികൾക്ക് മുറി നിഷേധിക്കാൻ പാടില്ലെന്നും നിർദേശമുണ്ട്. മറ്റു പ്രധാന നിർദേശങ്ങൾ ചുവടെ കൊടൂക്കുന്നു:

  • ഉപഭോക്താക്കളുടെ എല്ലാവിവരങ്ങളും ഹോട്ടലില്‍ ലഭ്യമായിരിക്കണം. ആര്‍.ഒ.പി ആവശ്യപ്പെടുമ്പോള്‍ ഈ വിവരങ്ങൾ കൈമാറണം.
  • ഉപഭോക്താക്കള്‍ മുറികളിൽ മറന്നുവെക്കുന്ന മൂല്യമുള്ള വസ്തുക്കളെ സംബന്ധിച്ച വിവരം ആര്‍.ഒ.പിയെ അറിയിക്കണം.
  • ടൂറിസം മേഖലയുമായി ബന്ധപ്പെട്ട സംഘടനകള്‍, ഓഫിസുകള്‍, സംരംഭങ്ങള്‍ എന്നിവക്ക് പരിഷ്കരിച്ച നിയമം ബാധകമായിരിക്കും.

ടൂറിസം മന്ത്രാലയം നിലവില്‍ വരുന്നതിന് മുമ്പുള്ള നിയമം പരിഷ്കരിക്കാന്‍ 2040 വരെ നീളുന്ന ടൂറിസം കര്‍മപദ്ധതിയുടെ ഭാഗമായാണ് തീരുമാനിച്ചത്.  ഇതേതുടർന്ന് ടൂറിസം മന്ത്രി അഹ്മദ് ബിന്‍ നാസര്‍ അല്‍ മഹ്രീസി പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്തുകയായിരുന്നു. ഈ കമ്മറ്റിയുടെ മാർഗരേഖയ്ക്കാണു ഇപ്പോൾ അംഗീകാരം നൽകിയിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x