Currency

പാസ്പോര്‍ട്ട്, വിസ സേവനങ്ങള്‍ നൽകുന്നതിനായി ഇന്ത്യന്‍ എംബസി ടെന്‍ഡര്‍ ക്ഷണിച്ചു

സ്വന്തം ലേഖകൻMonday, November 21, 2016 3:11 pm

എംബസി നേരിട്ടും ഐ.സി.സി സെന്‍റര്‍ വഴിയും നടത്തി വരുന്ന പാസ്പോര്‍ട്ട്, വിസ, അറ്റസ്റ്റേഷന്‍, സേവനങ്ങള്‍ നൽകാൻ യോഗ്യതയുള്ള സ്വകാര്യ കമ്പനികളിൽ നിന്നും ഖത്തർ ഇന്ത്യൻ എംബസ്സി ടെൻഡർ ക്ഷണിച്ചു.

ദോഹ: എംബസി നേരിട്ടും ഐ.സി.സി സെന്‍റര്‍ വഴിയും നടത്തി വരുന്ന പാസ്പോര്‍ട്ട്, വിസ, അറ്റസ്റ്റേഷന്‍, സേവനങ്ങള്‍ നൽകാൻ യോഗ്യതയുള്ള സ്വകാര്യ കമ്പനികളിൽ നിന്നും ഖത്തർ ഇന്ത്യൻ എംബസ്സി ടെൻഡർ ക്ഷണിച്ചു. ഇന്ത്യന്‍ വിസ അപേക്ഷകള്‍, പാസ്പോര്‍ട്ട് പുതുക്കല്‍, പുതിയത് എടുക്കല്‍, മറ്റു കോണ്‍സുലാര്‍ സപ്പോര്‍ട്ട് സര്‍വീസുകള്‍ എന്നിവയായിരിക്കും സ്വകാര്യ കമ്പനി നൽകേണ്ടി വരുന്ന സേവനങ്ങൾ.

ഇതേ മേഖലയിൽ പരിചയസമ്പത്തുള്ള കമ്പനികളിൽ നിന്നുമാണ് ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. എംബസിയുമായി ഉണ്ടാക്കുന്ന കരാര്‍ അടിസ്ഥാനത്തിലാണ് കമ്പനിയെ ഇക്കാര്യം ഏൽപ്പിക്കുക. രാജ്യത്ത് മൂന്ന് കേന്ദ്രങ്ങളിലാണ് ഇത്തരം കൗണ്ടറുകൾ തൂറക്കുക. സാങ്കേതികമായും വാണിജ്യപരമായും യോഗ്യതയുള്ള കമ്പനികളുമായി മാത്രമേ കരാർ ഉണ്ടാക്കുകയുള്ളൂ. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇന്ത്യൻ എംബസ്സിയുടേതായിരിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x