Currency

മോട്ടോര്‍ സിറ്റിയില്‍ വൊക്വോദിന് പുതിയ പെട്രോള്‍ സ്റ്റേഷന്‍

സ്വന്തം ലേഖകന്‍Friday, May 25, 2018 12:15 pm

ദോഹ: പൊതുമേഖലാ ഇന്ധനവിതരണ കമ്പനിയായ ഖത്തര്‍ ഫ്യൂവല്‍ (വൊക്വോദ്) റവ്ദ റാഷിദിലെ മോട്ടോര്‍ സിറ്റിയില്‍ 63-ാം പെട്രോള്‍ സ്റ്റേഷന്‍ തുറന്നു. ഇതില്‍ 50 എണ്ണം സ്ഥിരം പെട്രോള്‍ സ്റ്റേഷനുകളും 13 എണ്ണം മൊബൈല്‍ സ്റ്റേഷനുകളുമാണ്. ജനസംഖ്യയും ഒപ്പം വാഹനങ്ങളും പെരുകിയതോടെ ഖത്തറില്‍ പെട്രോള്‍ സ്റ്റേഷനുകളുടെ ആവശ്യവും വര്‍ധിച്ചിരിക്കുകയാണ്.

പൊതുജനങ്ങള്‍ക്കു സൗകര്യപ്രദമായ കേന്ദ്രങ്ങളില്‍ പെട്രോള്‍ സ്റ്റേഷനുകള്‍ തുറക്കുക എന്നതാണ് വൊക്വോദിന്റെ തീരുമാനമെന്നും ഈ നയത്തിന്റെ ഭാഗമായാണ് പുതിയ സ്റ്റേഷന്‍ റെക്കോര്‍ഡ് വേഗത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കി തുറന്നുകൊടുത്തതെന്നും സിഇഒ സയീദ് റാഷിദ് അല്‍ മുഹന്നദി പറഞ്ഞു.

27 പെട്രോള്‍ സ്റ്റേഷനുകളുടെ നിര്‍മാണമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഡിസംബറിനുള്ളില്‍ ഇവയെല്ലാം തുറന്നുകൊടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടുവര്‍ഷത്തിനുള്ളില്‍ പെട്രോള്‍ സ്റ്റേഷനുകളുടെ എണ്ണം 100 ആക്കുക എന്നതാണ് വൊക്വോദിന്റെ ലക്ഷ്യം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x