Currency

ഖത്തറില്‍ കോവിഡ് ദുരിതാശ്വാസനിധിക്കായി പ്രത്യേക വെബ്‌സൈറ്റ്

സ്വന്തം ലേഖകന്‍Friday, April 17, 2020 11:09 am
portal

ദോഹ: ഖത്തറില്‍ കോവിഡ് ദുരിതാശ്വാസനിധിക്കായി പ്രത്യേക വെബ്‌സൈറ്റ് തുറന്നു. ഖത്തര്‍ ദേശീയ കോവിഡ് നിവാരണ സമിതിയുടെ കീഴിലുള്ള പ്രത്യേക സമിതിയാണ് വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് പണമായും മറ്റ് വിധേനയും സംഭാവനകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള ഓപ്ഷന്‍ വെബ്‌സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്.

ഇതുവരെ സംഭാവനകള്‍ നല്‍കിയവരുടെ വിവരങ്ങളെല്ലാം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഖത്തറിലെ വ്യക്തികളും കമ്പനികളും ഇതുവരെ 78 മില്യണ്‍ ഖത്തരി റിയാലാണ് സംഭാവനയായി നല്‍കിയത്. ഖത്തര്‍ നാഷണല്‍ ബാങ്ക് മാത്രം 50 മില്യണ്‍ നല്‍കി. പണത്തിന് പുറമെ ഹോട്ടല്‍, റിസോര്‍ട്ടുകള്‍, താമസകേന്ദ്രങ്ങള്‍, തുടങ്ങിയവ ക്വാറന്റൈന്‍ സെന്ററുകളാക്കാന്‍ വിട്ടുനല്‍കിയവരുമുണ്ട്. 155ഓളം കമ്പനികള്‍ വിവിധ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x