
ദോഹ: ഇന്നു മുതല്‍ അഞ്ചാം സീരീസിലുള്ള ഖത്തരി റിയാല്‍ കറന്‍സികള്‍ പ്രാബല്യത്തിലാകും. 200 റിയാലിന്റെ പുതിയ കറന്‍സിയും ഡിസൈന്‍ മാറ്റത്തോടെ 1, 5, 10, 50, 100, 500 റിയാല്‍ നോട്ടുകളുമാണ് അഞ്ചാം സീരീസിലുള്ളത്. ഖത്തറിന്റെ ചരിത്രവും പൈതൃകവും സംസ്‌കാരവും വികസന മുന്നേറ്റവും കായികാവേശവും പ്രതിഫലിപ്പിക്കുന്നതാണ് അഞ്ചാം സീരീസ് നോട്ടുകള്‍.
നാലാം സീരീസിലെ പഴയ നോട്ടുകള്‍ ഇന്നു മുതല്‍ 3 മാസത്തിനുള്ളില്‍ പ്രാദേശിക ബാങ്കുകളില്‍ നിന്നും അതിന് ശേഷം ഖത്തര്‍ സെന്‍ട്രല്‍ ബാങ്കില്‍ നിന്നും മാറ്റിയെടുക്കാം. 2021 മാര്‍ച്ച് 19 മുതല്‍ പഴയ നോട്ടുകള്‍ അസാധുവാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.