'ലോക്കി' വൈറസിനെതിരെ ജാഗ്രത പാലിക്കാന്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി അതോറിറ്റി ആവശ്യപ്പെട്ടു. റാന്‍സംവെയര്‍ വിഭാഗത്തില്‍പ്പെടുന്ന ലോക്കി വൈറസ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലക്ഷക്കണക്കിന് കമ്പ്യൂട്ടറുകളെയാണ് നിലവില്‍ ബാധിച്ചിട്ടുള്ളത്.
മസ്കത്ത്: ‘ലോക്കി’ വൈറസിനെതിരെ ജാഗ്രത പാലിക്കാന്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി അതോറിറ്റി ആവശ്യപ്പെട്ടു. റാന്‍സംവെയര്‍ വിഭാഗത്തില്‍പ്പെടുന്ന ലോക്കി വൈറസ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലക്ഷക്കണക്കിന് കമ്പ്യൂട്ടറുകളെയാണ് നിലവില്‍ ബാധിച്ചിട്ടുള്ളത്. ഇ-മെയിലിലൂടെയും മറ്റും നുഴഞ്ഞുകയറി കമ്പ്യൂട്ടറുകളെ ബന്ധിയാക്കുന്ന ‘ലോക്കി’ വൈറസ് ബാധിച്ചാല്‍ ഫയലുകള്‍ എന്‍കോഡ് ചെയ്ത് സ്ക്രീനില്‍ മോചനത്തിനുള്ള നിര്‍ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കുകയാണ് ചെയ്യുക. ഈ വൈറസ് നേരത്തേ കണ്ടെത്തിയിരുന്ന ‘വാണാക്രൈ’യേക്കാള്‍ അപകടകാരിയാണെന്നാണ് വിലയിരുത്തല്‍.
ഒന്നര ലക്ഷം ഇന്ത്യന്‍ രൂപ വരെ കമ്പ്യൂട്ടര്‍ അണ്‍ലോക്ക് ചെയ്യുന്നതിനായി ഹാക്കര്‍മാര്‍ വാങ്ങുന്നുണ്ടെന്നാണ് വിവരം. ഒമാനില്‍ ഇതുവരെ ലോക്കി വൈറസ് ബാധിച്ചതായി വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് ഐ.ടി.എ അറിയിച്ചു. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ ഐ.ടി.എയുടെ സുരക്ഷ നിര്‍ദേശങ്ങളും മാനദണ്ഡങ്ങളും പാലിക്കണമെന്നും നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
അജ്ഞാത ഇ-മെയിലുകളോ ലിങ്കുകളോ തുറക്കരുത്. z, vbs/7 എന്നീ എക്സ്റ്റെഷനുകളിലുള്ള അറ്റാച്ച്മന്റെ് ഫയല്‍ ആയാണ് വൈറസ് പരക്കുന്നതെന്നും വൈറസ് ബാധിക്കുന്ന പക്ഷം ocert999@ita.gov.om എന്ന ഇ-മെയിലിലോ 24166828 എന്ന നമ്പറിലോ വിവരം രജിസ്റ്റര്‍ ചെയ്യണമെന്നും അധികൃതര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.