
മസ്കത്ത്: യുഎഇയുമായി അതിര്‍ത്തി പങ്കിടുന്ന ബാത്തിന, ബുറൈമി ഗവര്‍ണറേറ്റുകളെ ബന്ധിപ്പിച്ച് ഒമാനില്‍ പുതിയ റോഡ് തുറന്നു. 9 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് ശിനാസ് വിലായത്തിലെ അല്‍ വജജയില് നിന്നാരംഭിച്ച് മഹ്ദ വിലായത്തിലെ അല്ഫീയില് അവസാനിക്കും.
ആദം- ഹൈമ- തുംറൈത്ത് രണ്ടുവരിപ്പാതയിലെ 40 കിലോമീറ്റര്‍ റോഡും ഇബ്രി-യാങ്കൂല്‍ രണ്ടുവരിപ്പാതയുടെ അവസാന ഭാഗമായ 8 കിലോമീറ്റര്‍ റോഡും കഴിഞ്ഞദിവസങ്ങളില്‍ തുറന്നിരുന്നു. 221 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആദം- ഹൈമ- തുംറൈത്ത് പാത രണ്ടുവരിയാക്കി വികസിപ്പിച്ച് വരികയാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.