
മസ്‌കത്ത്: ഒമാനില്‍ ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കുമ്പോള്‍ കണ്ണ് പരിശോധനാ റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കിയുള്ള നിയമം പ്രാബല്യത്തില്‍. അംഗീകൃത പരിശോധനാ കേന്ദ്രങ്ങളുടെ പട്ടികയും റോയല്‍ ഒമാന്‍ പൊലീസ് പുറത്തുവിട്ടു. മുഴുവന്‍ ഗവര്‍ണറേറ്റുകളിലും അംഗീകൃത പരിശോധനാ കേന്ദ്രങ്ങള്‍ അനുവദിച്ചിട്ടുണ്ട്. പുതിയ ലൈസന്‍സ് എടുക്കുന്നതിനും ലൈസന്‍സ് പുതുക്കുന്നതിനും പരിശോധനാ റിപ്പോര്‍ട്ട് നിര്‍ബന്ധമാണ്.
ഹശ്മത്ത് ഒപ്റ്റിക്‌സ്, റിദ്‌വാന്‍ ഒപ്റ്റിക്കല്‍ സീബ്, ഒപ്റ്റിക്‌സ് ഒമാന്‍, നൈസ് ഒപ്റ്റിക്, യതീം ഒപ്റ്റീഷ്യന്‍, വഹീദ് ഹശ്മത്ത് അല്‍ അജ്മി, മഗ്‌റബി ഒപ്റ്റികല്‍, അല്‍ അജ്മല്‍ ഒപ്റ്റികല്‍, അല്‍ സൈന്‍ ഒപ്റ്റികല്‍സ്, അല്‍ അസീമ അല്‍ ഹദീത്ത ഒപ്റ്റിക്‌സ്, ഇബ്‌സാര്‍ ഒപ്റ്റിക്‌സ് അല്‍ ഖൂദ് തുടങ്ങിയവയാണ് അംഗീകൃത കണ്ണ് പരിശോധനാ കേന്ദ്രങ്ങള്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.