Currency

മസ്‌കറ്റിലെ താമസ മേഖലകളില്‍ വ്യവസായിക-വാണിജ്യ പ്രവര്‍ത്തങ്ങള്‍ നിരോധിച്ചു

സ്വന്തം ലേഖകന്‍Tuesday, February 26, 2019 2:08 pm

മസ്‌കറ്റ്: താമസ മേഖലകളില്‍ വ്യവസായിക- വാണിജ്യ പ്രവര്‍ത്തങ്ങള്‍ നിരോധിച്ചു കൊണ്ടുള്ള മുന്നറിയിപ്പുമായി മസ്‌കറ്റ് നഗരസഭ. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടാകും. നഗര സഭയുടെ നിയമത്തിലെ നൂറ്റി പതിനഞ്ചാം വകുപ്പ് അനുസരിച്ച് വര്‍ക്ക് ഷോപ്പുകള്‍, ഫാക്ടറികള്‍, ക്രഷറുകള്‍, കെട്ടിട നിര്‍മാണ സാമഗ്രഹികളുടെ വില്‍പനയും ശേഖരണവും താമസ കേന്ദ്രങ്ങളുടെ സമീപത്ത് സ്ഥാപിക്കുവാന്‍ പാടുള്ളതല്ല. കൂടാതെ കെട്ടിട പെര്‍മിറ്റിലും, വാടക കരാറിലും രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ആവശ്യത്തിന് മാത്രമേ കെട്ടിടങ്ങളും വസ്തു വകകളും ഉപയോഗിക്കുവാന്‍ പാടുള്ളൂ.

പരിശോധനകള്‍ വ്യാപകമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതിനകം മസ്‌കറ്റ് നഗരസഭ, ഭവന നിര്‍മാണ വകുപ്പുമായി ചേര്‍ന്ന് രജിസ്‌ട്രേഷന്‍ രേഖകളുടെ പരിശോധനകള്‍ ആരംഭിച്ചു കഴിഞ്ഞു. മുനിസിപ്പല്‍, വാണിജ്യ പ്രവര്‍ത്തനങ്ങളുടെ ക്രമീകരണവും, പൊതുജനാരോഗ്യവും, സുരക്ഷയും സംരക്ഷിക്കുവാന്‍ ലക്ഷ്യമിട്ടുകൊണ്ടാണ് നടപടിയെന്ന് നഗരസഭ അധികൃതര്‍ വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x