
ദോഹ: രാജ്യത്തെ കമ്പനികളിലേക്ക് നിയമനത്തിന് പുതിയ ഇലക്ട്രോണിക് സംവിധാനം ഏര്‍പ്പെടുത്തി. മിനിസ്ട്രി ഓഫ് അഡ്മിനിസ്ട്രേറ്റീവ് ഡവലപ്മെന്റ്, ലേബര്‍ ആന്‍ഡ് സോഷ്യല്‍ അഫേഴ്സ് (MADLAA) ആണ് റിക്രൂട്ട്മെന്റിന് പുതിയ ഇലക്ട്രോണിക് സംവിധാനം പ്രാബല്യത്തില്‍ വരുത്തിയത്. സ്ഥിരം സമിതി റദ്ദാക്കിയതോടെയാണ് റിക്രൂട്ട്മെന്റിന് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്.
പുതിയ ഇലക്ട്രോണിക് സംവിധാനം വഴി റിക്രൂട്ട്മെന്റ് റിക്വസ്റ്റുകള്‍ എത്തിത്തുടങ്ങിയതോടെ കമ്പനികള്‍ക്കും എംപ്ലോയര്‍മാര്‍ക്കും കൂടുതല്‍ സൗകര്യമായിത്തുടങ്ങിയെന്നാണ് വിലയിരുത്തല്‍. മിനിസ്ട്രി ഓഫ് അഡ്മിനിസ്ട്രേറ്റീവ് ഡവലപ്മെന്റ്, ലേബര്‍ ആന്‍ഡ് സോഷ്യല്‍ അഫേഴ്സും ആഭ്യന്തര മന്ത്രാലയവുമായി ചേര്‍ന്ന് പുതിയ ഡേറ്റാ ബേസ് പുതുതായി രൂപപ്പെടുത്തും.
തൊഴിലാളിയും തൊഴിലുടമയും തമ്മില്‍ ഒപ്പിട്ട തൊഴില്‍ കരാറുണ്ടായിരിക്കണം. അപേക്ഷ പരിഗണിച്ച ശേഷം എംഎഡിഎല്‍എസ്എ ഇത് ആഭ്യന്തരമന്ത്രാലയത്തിന് കൈമാറും. ഇലക്ട്രോണിക് സംവിധാനത്തിലൂടെ തൊഴിലുടമകള്‍ക്ക് തങ്ങളുടെ അപേക്ഷയുടെ സ്ഥിതി മനസിലാക്കാനാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.