ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലായി 25,000-ത്തോളം വിദ്യാര്‍ഥികളാണ് ഈ സ്‌കൂളുകളിലുള്ളത്. സി.ബി.എസ്.ഇ. ഇന്റര്‍നാഷണല്‍ പാഠ്യപദ്ധതി പുതിയ അധ്യയന വര്‍ഷം മുതല്‍ നിര്‍ത്തലാക്കിയിട്ടുണ്ട്. എല്ലാ സ്‌കൂളുകളിലും സി.ബി.എസ്.ഇ. പാഠ്യപദ്ധതി മാത്രമാണ് ഈ വര്‍ഷം മുതല്‍ പഠിപ്പിക്കുന്നത്.
ദോഹ: രാജ്യത്തെ ഇന്ത്യന്‍ സ്‌കൂളുകളില്‍ പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമായി. സി.ബി.എസ്.ഇ. പാഠ്യപദ്ധതിയിലുള്ള ഒമ്പത് ഇന്ത്യന്‍ സ്‌കൂളുകളിലാണ് ഇന്ന് പുതിയ അധ്യയന വര്‍ഷം ആരംഭിച്ചത്.
ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലായി 25,000-ത്തോളം വിദ്യാര്‍ഥികളാണ് ഈ സ്‌കൂളുകളിലുള്ളത്. സി.ബി.എസ്.ഇ. ഇന്റര്‍നാഷണല്‍ പാഠ്യപദ്ധതി പുതിയ അധ്യയന വര്‍ഷം മുതല്‍ നിര്‍ത്തലാക്കിയിട്ടുണ്ട്. എല്ലാ സ്‌കൂളുകളിലും സി.ബി.എസ്.ഇ. പാഠ്യപദ്ധതി മാത്രമാണ് ഈ വര്‍ഷം മുതല്‍ പഠിപ്പിക്കുന്നത്.
അതേസമയം പുതിയ അധ്യയന വര്‍ഷം ആരംഭിച്ചെങ്കിലും നിരവധി വിദ്യാര്‍ഥികളാണ് സീറ്റ് ലഭിക്കാതെ നില്‍ക്കുന്നത്. ചില സ്‌കൂളുകള്‍ക്ക് മുന്‍ വര്‍ഷത്തക്കൊള്‍ കൂടുതല്‍ കുട്ടികള്‍ക്ക് പ്രവേശം നല്‍കാന്‍ മന്ത്രാലയം അനുമതി നല്‍കിയെങ്കിലും സീറ്റ് ഇനിയും ലഭിക്കാത്തവര്‍ നിരവധി പേരുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.