Currency

മസ്‌കത്തില്‍ കോളറ ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യവകുപ്പ്

സ്വന്തം ലേഖകന്‍Thursday, July 13, 2017 1:18 pm

രാജ്യം കോളറമുക്തമാണെന്നും പ്രചരിക്കുന്നത് ഊഹാപോഹങ്ങള്‍ മാത്രമാണെന്നും ആരോഗ്യവകുപ്പ് ട്വിറ്ററില്‍ അറിയിച്ചു. രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പക്ഷം അതിനെ മറികടക്കാന്‍ എല്ലാ നടപടികളുമെടുത്തിട്ടുണ്ട്. ചികിത്സക്കായി വിവിധ ഹെല്‍ത്ത് സെന്ററുകളില്‍ സുസജ്ജമായ സംവിധാനമാണ് ഒരുക്കിയത്.

മസ്‌കത്ത്: ഒമാനില്‍ ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം കോളറ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യവകുപ്പ്. രാജ്യം കോളറമുക്തമാണെന്നും പ്രചരിക്കുന്നത് ഊഹാപോഹങ്ങള്‍ മാത്രമാണെന്നും ആരോഗ്യവകുപ്പ് ട്വിറ്ററില്‍ അറിയിച്ചു. രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പക്ഷം അതിനെ മറികടക്കാന്‍ എല്ലാ നടപടികളുമെടുത്തിട്ടുണ്ട്. ചികിത്സക്കായി വിവിധ ഹെല്‍ത്ത് സെന്ററുകളില്‍ സുസജ്ജമായ സംവിധാനമാണ് ഒരുക്കിയത്.

രോഗബാധയെ അകറ്റിനിര്‍ത്താന്‍ ജനങ്ങള്‍ വ്യക്തിശുചിത്വം പാലിക്കുകയും ഭക്ഷണത്തിന് മുമ്പും ശേഷവും വെള്ളവും സോപ്പും ഉപയോഗിച്ച് കൈയും മുഖവും വൃത്തിയാക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം ഊഹാപോഹങ്ങള്‍ക്ക് ചെവികൊടുക്കരുതെന്നും ഔദ്യോഗിക സ്രോതസുകളില്‍നിന്ന് ലഭിക്കുന്ന വാര്‍ത്തകള്‍ മാത്രമേ വിശ്വസിക്കാന്‍ പാടുള്ളൂവെന്നും അധികൃതര്‍ അറിയിച്ചു.

അയല്‍രാജ്യമായ യമനില്‍ കോളറബാധ പടര്‍ന്നുപിടിച്ചതിനെ തുടര്‍ന്ന് നിരവധി പേരാണ് മരിച്ചത്. ഇതേ തുടര്‍ന്നാണ് ദോഫാര്‍ അടക്കം മേഖലകളില്‍ കോളറ ബാധ റിപ്പോര്‍ട്ട് ചെയ്തതായി സാമൂഹിക മാധ്യമങ്ങളില്‍ ഊഹാപോഹങ്ങള്‍ പടര്‍ന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x