
കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് നേരിട്ടെത്തുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ മാറ്റമില്ല. നിലവില്‍ ഇന്ത്യ ഉള്‍പ്പെടെ 34 രാജ്യങ്ങളില്‍ നിന്ന് നേരിട്ട് കുവൈത്തിലേക്ക് പോകുന്നതിനാണ് വിലക്കുള്ളത്. പത്തുദിവസം കൂടുമ്പോള്‍ വിലക്കുള്ള രാജ്യങ്ങളിലെ കൊവിഡ് വ്യാപനം വിലയിരുത്തി പട്ടികയില്‍ വേണ്ട മാറ്റം വരുത്തുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.
അഫ്ഗാനിസ്ഥാന് ഉള്‍പ്പെടെ 32 രാജ്യങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ പട്ടികയില്‍ നിന്ന് പിന്നീട് സിങ്കപ്പൂരിനെ ഒഴിവാക്കുകയും യമന്‍, ഫ്രാന്‍സ്, അര്‍ജന്റീന എന്നീ രാജ്യങ്ങളെ ഉള്‍പ്പെടുത്തുകയുമായിരുന്നു. സെപ്തംബര്‍ 14നാണ് ഈ മാറ്റം നിലവില്‍ വന്നത്. എന്നാല്‍ വിലക്കുള്ള രാജ്യങ്ങളിലുള്ളവര്‍ക്ക് വിലക്കില്ലാത്ത രാജ്യങ്ങളില്‍ രണ്ടാഴ്ച താമസിച്ച ശേഷം കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് ഫലമുണ്ടെങ്കില്‍ കുവൈത്തിലേക്ക് വരാം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.