
മസ്കത്ത്: രാത്രി സമയങ്ങളില്‍ നിര്‍മാണ ജോലികള്‍ അനുവദിക്കാനാകില്ലെന്ന് മസ്കത്ത് നഗരസഭയുടെ മുന്നറിയിപ്പ്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച നഗരസഭാ നിയമത്തിന്റെ ലംഘനമാണിത്. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നഗരസഭാ ഹോട്ട്ലൈനിലോ റോയല്‍ ഒമാന്‍ പൊലിസിലോ പബ്ലിക് പ്രോസിക്യൂഷനിലോ പരാതി നല്‍കണമെന്നും മസ്കത്ത് നഗരസഭ നിര്‍ദേശം നല്കി.
ചില കരാറുകാര്‍ നിയമം ലംഘിച്ച് അനുവദനീയമായ സമയം കഴിഞ്ഞും നിര്‍മാണ ജോലികള്‍ നടത്തുന്നത് ശ്രദ്ധയില്‍ പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി. നഗരസഭയില്‍ നിന്നുള്ള മുന്‍കൂര്‍ അനുമതിയില്ലാതെ സൂര്യാസ്തമയം മുതല്‍ സൂര്യോദയം വരെ സമയത്ത് നിര്‍മാണ ജോലികള്‍ പാടില്ലെന്നാണ് 1992ലെ നഗരസഭാ നിയമത്തിന്റെ 104ാം വകുപ്പ് നിഷ്കര്‍ഷിക്കുന്നത്.
നിയമം ലംഘിക്കുന്ന കരാറുകാരില്‍ നിന്ന് പിഴ ചുമത്തുകയും വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കുന്നതടക്കം നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. പരാതികളുടെ അടിസ്ഥാനത്തില്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളില്‍ അനുമതിയില്ലാതെ രാത്രികളിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.