Currency

ഗതാഗത നിയമ ലംഘനം: പിഴ വര്‍ധിപ്പിച്ചെന്ന പ്രചാരണങ്ങള്‍ നിഷേധിച്ച് റോയല്‍ ഒമാന്‍ പോലീസ്

സ്വന്തം ലേഖകന്‍Sunday, August 13, 2017 2:57 pm

 

മസ്‌കത്ത്: ഒമാനില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് പിഴ വര്‍ധിപ്പിച്ചുവെന്ന തരത്തില്‍ നടക്കുന്ന പ്രചാരണങ്ങള്‍ അധികൃതര്‍ നിഷേധിച്ചു. കാര്‍ രജിസ്ട്രേഷന് കാലതാമസം നേരിട്ടാല്‍ മാസത്തില്‍ ഈടാക്കുന്ന തുകയില്‍ അടക്കം വിവിധ നിയമലംഘങ്ങള്‍ക്ക് പിഴ വര്‍ധിപ്പിച്ചതായി നടന്ന പ്രചാരണമാണ് റോയല്‍ ഒമാന്‍ പോലീസ് നിഷേധിച്ചത്.

ഗതാഗത നിയമങ്ങളിലോ ശിക്ഷാ നടപടികളിലോ പരിഷ്‌കരണം വരുത്തിയിട്ടില്ലെന്ന് പോലീസ് ട്വിറ്ററിലൂടെ വ്യക്തമാക്കി. പത്ത് റിയാല്‍ പിഴ ഈടാക്കുന്ന നിയമലംഘനങ്ങള്‍ക്ക് പരിഷ്‌കരിച്ച നിരക്ക് പ്രകാരം 20 റിയാല്‍ നല്‍കണമെന്നതടക്കമാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. എന്നാല്‍ ഈ സന്ദേശങ്ങള്‍ വ്യാജമാണെന്നും പുതിയ പരിഷ്‌കരണങ്ങള്‍ കൊണ്ടുവന്നിട്ടില്ലെന്നുമാണ് പോലീസ് ട്വീറ്റ് ചെയ്തത്.

അപകട രഹിത റോഡുകള്‍ എന്ന ലക്ഷ്യം നടപ്പിലാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം ഗതാഗത നിയമത്തില്‍ പരിഷ്‌കരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. പിഴ വര്‍ധിപ്പിച്ചതടക്കം കര്‍ശന ശിക്ഷാ നടപടികളാണ് പരിഷ്‌കരണത്തില്‍ നടപ്പില്‍ വരുത്തിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x