സമൂഹത്തില്‍ പാരിസ്ഥിതിക സൗഹൃദ പരിശീലനങ്ങള്‍ വളര്‍ത്താനും സുസ്ഥിരതയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരണം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ക്യാമ്പയിന്‍ പുനരുപയോഗയോഗ്യമായ മാലിന്യങ്ങള്‍ രാജ്യവ്യാപകമായി കുറയ്ക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ആരംഭിച്ചത്.
ദോഹ: അഞ്ചാമത് വാര്‍ഷിക ‘കടലാസ് രഹിത ദിനം’ ഖത്തര്‍ ക്യാമ്പയിന്‍ ഏപ്രില്‍ രണ്ടിന് ആരംഭിക്കും. ഖത്തര്‍ ഗ്രീന്‍ ബില്‍ഡിങ് കൗണ്‍സിലാണ് രാജ്യവ്യാപകമായി ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. രാജ്യത്തെ വിദ്യാലയങ്ങളും കമ്പനികളും സ്ഥാപനങ്ങളും പേപ്പറിന്റെ ഉപയോഗം കുറയ്ക്കുന്നതിനും സുസ്ഥിരമായൊരു ഭാവിക്ക് വഴിയൊരുക്കുന്നതിനും വേണ്ടിയാണ് ‘കടലാസ് രഹിത ദിനം’ എന്ന ആശയം ക്യുജിബിസി സ്ഥാപിച്ചത്.
സമൂഹത്തില്‍ പാരിസ്ഥിതിക സൗഹൃദ പരിശീലനങ്ങള്‍ വളര്‍ത്താനും സുസ്ഥിരതയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരണം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ക്യാമ്പയിന്‍ പുനരുപയോഗയോഗ്യമായ മാലിന്യങ്ങള്‍ രാജ്യവ്യാപകമായി കുറയ്ക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ആരംഭിച്ചത്.
ഈ വര്‍ഷം, ന്യൂസ് പേപ്പറുകള്‍, മാഗസിനുകള്‍, മറ്റു പേപ്പറുകള്‍, കാര്‍ഡ് ബോര്‍ഡ്, പ്ലാസ്റ്റിക് കുപ്പികള്‍, കപ്പുകള്‍, ജഗ്ഗുകള്‍, അലൂമിനിയംസ്റ്റീല്‍ ക്യാനുകള്‍ എന്നീ പുനരുപയോഗയോഗ്യമായ മാലിന്യങ്ങളാണ് ക്യാമ്പയിന്റെ ഭാഗമായി ശേഖരിക്കുന്നത്. ഏപ്രില്‍ രണ്ടുമുതല്‍ നാലുവരെയുള്ള ദിവസങ്ങളില്‍ സംരംഭത്തിന്റെ ഭാഗമായി കമ്പനികള്‍ ശേഖരിക്കുന്ന പുനരുപയോഗപ്രദമായ മാലിന്യങ്ങള്‍ ക്യു.ജി.ബി.സി വില്ലയില്‍ എത്തിക്കേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു.
മനുഷ്യ പ്രവൃത്തികള്‍ പരിസ്ഥിതിയിലുണ്ടാക്കുന്ന പ്രതിഫലനം മനസ്സിലാക്കാന്‍ അവരെ സഹായിക്കുകയാണ് ഈ വര്‍ഷത്തെ ക്യാമ്പയിനിന്റെ ഉദ്ദേശ്യം. ഖത്തര്‍ ചാരിറ്റി, ഗ്ലോബല്‍ മെറ്റല്‍സ്, അല്‍ സുവൈദി പേപ്പര്‍ ഫാക്ടറി എന്നിവയുടെ സഹകരണത്തോടെയാണ് ക്യു.ജി.ബി.സി ഈ വര്‍ഷത്തെ ‘കടലാസ് രഹിത ദിനം’ ഖത്തര്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.