Currency

പിന്‍വലിച്ച 1000,500 നോട്ടുകള്‍ നിക്ഷേപിക്കാന്‍ നിയമ തടസമില്ലെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട്

സ്വന്തം ലേഖകന്‍Monday, December 19, 2016 2:38 pm

ഇന്ത്യ നിരോധിച്ച 500, 1000 രൂപ നോട്ടുകള്‍ ഇംഗ്ലണ്ടിലെ ഇന്ത്യന്‍ ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ നിയമ തടസമില്ലെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് വ്യക്തമാക്കി. ഇംഗ്ലണ്ടിലുള്ള ഇന്ത്യക്കാര്‍ക്ക് നിരോധിച്ച ഇന്ത്യന്‍ നോട്ടുകള്‍ മണിഎക്‌സ്‌ചേഞ്ചുകള്‍ വഴിയും ബാങ്കുകള്‍ മുഖേനയും നിക്ഷേപിക്കുകയോ മാറ്റി എടുക്കുകയോ ചെയ്യാമെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ മാര്‍ക്ക് കാര്‍ണെ അറിയിച്ചു.

ലണ്ടന്‍: ഇന്ത്യ നിരോധിച്ച 500, 1000 രൂപ നോട്ടുകള്‍ ഇംഗ്ലണ്ടിലെ ഇന്ത്യന്‍ ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ നിയമ തടസമില്ലെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് വ്യക്തമാക്കി. ഇംഗ്ലണ്ടിലുള്ള ഇന്ത്യക്കാര്‍ക്ക് നിരോധിച്ച ഇന്ത്യന്‍ നോട്ടുകള്‍ മണിഎക്‌സ്‌ചേഞ്ചുകള്‍ വഴിയും ബാങ്കുകള്‍ മുഖേനയും നിക്ഷേപിക്കുകയോ മാറ്റി എടുക്കുകയോ ചെയ്യാമെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ മാര്‍ക്ക് കാര്‍ണെ അറിയിച്ചു. യുകെയിലെ ഇന്ത്യക്കാര്‍ക്ക് നിരോധിച്ച നോട്ടുകള്‍ യുകെയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ വംശജനായ എംപി കീത്ത് വ്യാസ് അയച്ച കത്തിന് മറുപടിയായാണ് ഗവര്‍ണര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യാ സര്‍ക്കാര്‍ അനുവദിക്കുകയാണെങ്കില്‍ ഇക്കാര്യത്തില്‍ ഇംഗ്ലണ്ടിന് യാതൊരു എതിര്‍പ്പുമില്ല. ഇക്കാര്യം ഇന്ത്യന്‍ സര്‍ക്കാരിന്റെ വിഷയമാണ്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് പണം നിക്ഷേപിക്കുന്നത് എതിര്‍ക്കാന്‍ കഴിയില്ലെന്നും അദേഹം പറഞ്ഞു. പഴയ നോട്ടുകള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ ഇംഗ്ലണ്ടിലെ ബാങ്കുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന ഏജന്‍സിയായ പിആര്‍എ യാതൊരു തരത്തിലുള്ള തടസവും ഉന്നയിക്കിന്നെും മാര്‍ക്ക് കാര്‍ണെ കത്തില്‍ വ്യക്തമാക്കി. നോട്ടുകള്‍ മാറ്റാന്‍ ബാങ്കുകള്‍ക്ക് ഇന്ത്യയുടെ അനുവാദം ലഭിക്കുകയാണെങ്കില്‍ തങ്ങള്‍ എതിര്‍ക്കില്ലെന്ന സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്നതിനായുള്ള ഏജന്‍സിയായ ഫിനാന്‍ഷ്യല്‍ ക്രൈം റെഗുലേറ്ററും അറിയിച്ചിട്ടുണ്ടെന്നും ഗവര്‍ണറുടെ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഇംഗ്ലണ്ടിന് എതിര്‍പ്പില്ലാത്ത സാഹചര്യത്തില്‍ നോട്ട് മാറ്റിവാങ്ങാന്‍ യുകെയിലെ ഇന്ത്യന്‍ ബാങ്കുകളെ അനുവദിക്കണമെന്നാവശ്യപ്പെട്ട് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് കത്തയ്ക്കുമെന്നും കീത്ത് വ്യാസ് അറിയിച്ചു. ഡിസംബര്‍ 30 വരെയാണ് പിന്‍വലിച്ച നോട്ടുകള്‍ ഇപ്രകാരം നിക്ഷേപിക്കാന്‍ സാധിക്കുക. ഇന്ത്യയില്‍ നിന്നു കൂടി അനുമതി ലഭിച്ചാല്‍ നോട്ട് മാറ്റുന്നതിനുള്ള അവസാന തിയതിയ്ക്ക് മുന്‍പ് നാട്ടിലെത്താന്‍ കഴിയാത്ത പ്രവാസികള്‍ക്ക് ഇംഗ്ലണ്ടില്‍ വച്ചുതന്നെ പണം നിക്ഷേപിക്കാം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

10 thoughts on “പിന്‍വലിച്ച 1000,500 നോട്ടുകള്‍ നിക്ഷേപിക്കാന്‍ നിയമ തടസമില്ലെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട്”

  1. Juanita says:

    It’s very effortless to find out any topic on web as compared to textbooks, as I found this piece of writing
    at this web page.

  2. Do you have a spam issue on this site; I also am a
    blogger, and I was wondering your situation; we have created some nice practices and we are looking to exchange strategies with others, please shoot me an e-mail if interested.

  3. Hello i am kavin, its my first time to commenting anyplace, when i read this article i thought i could also make comment due
    to this brilliant post.

  4. Hello, this weekend is fastidious designed for me,
    since this moment i am reading this great informative post here at my house.

  5. Thanks for some other informative web site.
    Where else may just I get that kind of information written in such an ideal manner?
    I’ve a venture that I am just now running on, and I’ve been on the
    glance out for such information.

Comments are closed.

Top
x