
മസ്‌കത്ത്: ഒമാനില്‍ കോവിഡ് വാക്‌സിന് ഇതുവരെ പാര്‍ശ്വ ഫലങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍ സഈദി. ഊഹാപോഹങ്ങള്‍ക്ക് ചെവികൊടുക്കരുതെന്നും മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ എത്രയും വേഗം വാക്‌സിന്‍ സ്വീകരിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. മസ്‌കത്ത് ഗവര്‍ണറേറ്റിലെ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ആരോഗ്യ മന്ത്രി സന്ദര്‍ശിച്ചു.
വാക്‌സിന്‍ എടുത്തവര്‍ക്ക് ആര്‍ക്കും പാര്‍ശ്വഫലങ്ങളോ അല്ലെങ്കില്‍ അലര്‍ജി പോലുള്ളവയോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. തലവേദന, ശരീര വേദന, ചെറിയ പനി എന്നിങ്ങനെയുള്ള വാക്‌സിന്റെ സാധാരണ ലക്ഷണങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. ആഗോള തലത്തില്‍ നാലുദശലക്ഷം ജനങ്ങള്‍ക്കാണ് ഇതുവരെ വാക്‌സിന്‍ നല്‍കിയത്. ഇതുവരെ ആര്‍ക്കും ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ഡിസംബര്‍ 27നാണ് ഒമാനില്‍ കോവിഡ് വാക്‌സിനേഷന് തുടക്കമായത്. എട്ടു ദിവസത്തിനുള്ളില്‍ 7600 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.