അഭിപ്രായ വോട്ടെടുപ്പില്‍ ഒരാഴ്ചകൊണ്ടു പതിനായിരങ്ങളാണ് ട്വിറ്റര്‍ വഴി പങ്കെടുത്തത്. വോട്ടെടുപ്പില്‍ 60% പേര് എന്‍ഒസി തുടരുന്നതിനെ അനൂകൂലിച്ചു. 2014 ജൂലൈ മുതലാണ് വീസ റദ്ദാക്കുന്നവര്‍ക്കു രണ്ടു വര്‍ഷത്തിനുള്ളില്‍ പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ സ്പോണ്‍സറുടെ എന്‍ഒസി (എതിര്‍പ്പില്ലാരേഖ) വേണമെന്ന വ്യവസ്ഥ നിര്‍ബന്ധമാക്കിയത്.
മസ്കത്ത്: ഒമാനില്‍ വിദേശികള്‍ക്കു ജോലി മാറുന്നതിനുള്ള എന്‍ഒസി നിയമം തുടരണോ എന്ന് ഗവണ്മെന്റിന്റെ ഇംപ്ലിമെന്റേഷന്‍ സപ്പോര്‍ട്ട് ആന്‍ഡ് ഫോളോഅപ് യൂണിറ്റ് നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ അനുകൂലിച്ച് ഭൂരിപക്ഷാഭിപ്രായം. അഭിപ്രായ വോട്ടെടുപ്പില്‍ ഒരാഴ്ചകൊണ്ടു പതിനായിരങ്ങളാണ് ട്വിറ്റര്‍ വഴി പങ്കെടുത്തത്. വോട്ടെടുപ്പില്‍ 60% പേര് എന്‍ഒസി തുടരുന്നതിനെ അനൂകൂലിച്ചു.
2014 ജൂലൈ മുതലാണ് വീസ റദ്ദാക്കുന്നവര്‍ക്കു രണ്ടു വര്‍ഷത്തിനുള്ളില്‍ പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ സ്പോണ്‍സറുടെ എന്‍ഒസി (എതിര്‍പ്പില്ലാരേഖ) വേണമെന്ന വ്യവസ്ഥ നിര്‍ബന്ധമാക്കിയത്.
ജോലി മാറ്റത്തിനു പ്രതിബന്ധമായി നില്ക്കുന്നതിനാല് ഇതു തുടരണോ എന്നാണ് ഐഎസ്എഫ്യു അന്വേഷിച്ചത്. അതേസമയം എല്ലാവര്ക്കും ഉപകാരപ്രദമാകുംവിധം എന്‍ഒസി വ്യവസ്ഥയില്‍ പരിഷ്കാരം ഉണ്ടാകേണ്ടതുണ്ടെന്ന് ഒമാന്‍ സൊസൈറ്റി ഓഫ് കോണ്‍ട്രാക്റ്റേഴ്സ് സിഇഒ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.