Currency

ഖത്തറിലെ മലയാളികള്‍ക്ക് സഹായം; നോര്‍ക്ക റൂട്ട്സ് ഹെല്‍പ് ലൈന്‍ പ്രവര്‍ത്തനം ആരംഭിച്ചു

സ്വന്തം ലേഖകന്‍Saturday, April 11, 2020 8:21 pm

ദോഹ: ഖത്തറിലെ പ്രവാസി മലയാളികള്‍ക്ക് സഹായങ്ങള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നോര്‍ക്ക റൂട്ട്സ് ഹെല്‍പ് ലൈന്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറവുമായി സഹകരിച്ചാണ് ഹെല്‍പ് ലൈനിന്റെ പ്രവര്‍ത്തനം. ഹെല്‍പ് ലൈന്‍ നമ്പറുകള്‍-33178494, 55532367. ഇ-മെയില്‍, norkahelplineqatar@gmail.com.

കോവിഡ്-19 സാഹചര്യത്തില്‍ പ്രവാസി മലയാളികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും നോര്‍ക്ക റൂട്ട്സിന്റെ ഹെല്‍പ് ലൈന്‍ നമ്പറുകള്‍ ആരംഭിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x