ജില്ല ഹെഡ് പോസ്റ്റ് ഓഫിസുകള്‍ വഴിയും സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലെ തെരഞ്ഞടുത്ത പോസ്റ്റ് ഓഫിസുകള്‍ വഴിയും പാസ്‌പോര്‍ട്ട് എടുക്കാന്‍ കഴിയും. നിലവില്‍ സംസ്ഥാനത്ത് പാസ്‌പോര്‍ട്ട് ഓഫിസുകള്‍ വഴിയും ടാറ്റ കണ്‍സള്‍ട്ടന്‍സ് സര്‍വിസിന്റെ (ടി.സി.എസ്) വിവിധ ബ്രാഞ്ച് ഓഫിസുകള്‍ വഴിയുമാണ് പാസ്‌പോര്‍ട്ട് എടുക്കാന്‍ സാധിച്ചിരുന്നത്.
തിരുവനന്തപുരം: പോസ്റ്റ് ഓഫിസുകള്‍ വഴി ഇനി മുതല്‍ പാസ്‌പോര്‍ട്ട് എടുക്കാനുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ നല്‍കി. ഇതോടെ ജില്ല ഹെഡ് പോസ്റ്റ് ഓഫിസുകള്‍ വഴിയും സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലെ തെരഞ്ഞടുത്ത പോസ്റ്റ് ഓഫിസുകള്‍ വഴിയും പാസ്‌പോര്‍ട്ട് എടുക്കാന്‍ കഴിയും. നിലവില്‍ സംസ്ഥാനത്ത് പാസ്‌പോര്‍ട്ട് ഓഫിസുകള്‍ വഴിയും ടാറ്റ കണ്‍സള്‍ട്ടന്‍സ് സര്‍വിസിന്റെ (ടി.സി.എസ്) വിവിധ ബ്രാഞ്ച് ഓഫിസുകള്‍ വഴിയുമാണ് പാസ്‌പോര്‍ട്ട് എടുക്കാന്‍ സാധിച്ചിരുന്നത്. പോസ്റ്റ് ഓഫിസുകള്‍ വഴി പാസ്‌പോര്‍ട്ട് എടുക്കാനുള്ള സംവിധാനം വരുന്നത് സാധാരണക്കാര്‍ക്ക് എറെ ഗുണകരമാകും.
പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ കാസര്‍ഗോട്ടെയും പത്തനംതിട്ടയിലെയും പോസ്റ്റ് ഓഫിസുകളില്‍ പാസ്‌പോര്‍ട്ട് എടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. താമസിയാതെ എല്ലാ ഹെഡ് പോസ്റ്റ് ഓഫിസുകളിലും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് തിരുവനന്തപുരം ജി.പി.ഒയിലെ സീനിയര്‍ സൂപ്രണ്ട് പറഞ്ഞു. പാസ്‌പോര്‍ട്ട് എടുക്കാന്‍ എത്തുന്നവരുടെ എണ്ണം സംസ്ഥാനത്ത് വര്‍ധിച്ചതോടെയാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ ഓഫിസുകള്‍ ഉള്ള പൊതുമേഖല സ്ഥാപനമായ തപാല്‍വകുപ്പിന് ഇതിനുള്ള അനുമതി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.
പോസ്റ്റ് ഓഫിസുകളില്‍ ആരംഭിക്കുന്ന പാസ്‌പോര്‍ട്ട് കേന്ദ്രങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ആദ്യഘട്ടത്തില്‍ പാസ്‌പോര്‍ട്ട് ഓഫിസിലെ ജീവനക്കാരും ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വിസിലെ ജീവനക്കാരുമായിരിക്കും നിയന്ത്രിക്കുക. പോസ്റ്റ് ഓഫിസിലെ ജീവനക്കാര്‍ക്ക് സാങ്കേതിക പരിജ്ഞാനം ലഭിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രണം പൂര്‍ണമായും പോസ്റ്റല്‍ വകുപ്പിന്റെ കീഴിലാക്കും. പാസ്‌പോര്‍ട്ട് അപേക്ഷ സ്വീകരിക്കല്‍, അപേക്ഷ ഫോമുകളുടെ പരിശോധന, വിരലടയാളം എടുക്കല്‍, ഫോട്ടോ എടുക്കല്‍, ഫീസ് ഈടാക്കല്‍ എന്നിവയാണ് പുതിയകേന്ദ്രങ്ങളില്‍ നടക്കുക.
കര്‍ശനപരിശോധനകള്‍ ആവശ്യമായുള്ള പാസ്‌പോര്‍ട്ട് മേഖലയില്‍ നിന്ന് പൂര്‍ണമായും സ്വകാര്യ എജന്‍സിയെ ഒഴിവാക്കി കേന്ദ്രസര്‍ക്കാറിന്റെ കീഴില്‍ കൊണ്ടുവരുകയെന്നതാണ് പുതിയ സംവിധാനത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.