Currency

പ്രവാസികള്‍ വോട്ടേഴ്സ് ലിസ്റ്റില്‍ പേര് ചേര്‍ക്കണമെന്ന് ഇന്ത്യന്‍ എംബസി

സ്വന്തം ലേഖകന്‍Saturday, May 26, 2018 2:03 pm

മസ്‌കത്ത്: ഒമാനിലെ പ്രവാസി ഇന്ത്യക്കാര്‍ വോട്ടേഴ്സ് ലിസ്റ്റില്‍ പേര് ചേര്‍ക്കണമെന്ന് ഇന്ത്യന്‍ എംബസി. ചീഫ് ഇലക്ടറല്‍ ഓഫിസറുടെ വെബ്സൈറ്റ് വഴിയും പോസ്റ്റ് വഴിയും പ്രവാസി ഇന്ത്യക്കാര്‍ക്ക് പട്ടികയില്‍ പേര് ചേര്‍ക്കാം. പ്രവാസികള്‍ പ്രത്യേകം റജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സംവിധാനം വെബ്സൈറ്റില്‍ ഒരുക്കിയിട്ടുണ്ടെന്നും മസ്‌കത്ത് ഇന്ത്യന്‍ എംബസി അറിയിച്ചു.

പ്രവാസികള്‍ക്ക് വരുന്ന തിരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യാനുള്ള അവസരം ഒരുക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതിയില്‍ കേസ് നിലനില്‍ക്കുകയും കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് പ്രവാസി വോട്ടര്‍മാരുടെ പേര് ചേര്‍ക്കുന്നതെന്നതും ശ്രദ്ധേയമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x