Currency

ഗള്‍ഫ്-യു.എസ്. വിമാന യാത്രക്കാരുടെ എണ്ണം കുറഞ്ഞതായി അയാട്ട

സ്വന്തം ലേഖകന്‍Saturday, June 3, 2017 12:37 pm

ഏഴ് വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്രയധികം യാത്രക്കാരുടെ കുറവ് ഗള്‍ഫ്-യു.എസ്. റൂട്ടിലുണ്ടാകുന്നത്. മധ്യപൂര്‍വ മേഖലയില്‍ നിന്ന് അമേരിക്കയിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തില്‍ ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ നിരോധത്തിന് ശേഷം 2.8 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അയാട്ടയുടെ റവന്യൂ പാസഞ്ചര്‍ കിലോമീറ്റര്‍ അടിസ്ഥാന പ്രകാരമാണിത്.

ദോഹ: ഖത്തര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് അമേരിക്കയിലേക്ക് നേരിട്ട് സര്‍വീസ് നടത്തുന്ന വിമാനങ്ങളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ കുറവ്. ലാപ്ടോപ് ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ക്ക് യു.എസ്. ആഭ്യന്തര സുരക്ഷാവകുപ്പ് ഏര്‍പ്പെടുത്തിയ നിരോധനത്തെ തുടര്‍ന്നാണ് യാത്രക്കാരുടെ എണ്ണത്തില്‍ കുറവ് വന്നതെന്നാണ് റിപ്പോര്‍ട്ട്.

അന്താരാഷ്ട്ര എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്റെ (അയാട്ട) റിപ്പോര്‍ട്ടിലാണ് ഗള്‍ഫ്-യു.എസ്. റൂട്ടില്‍ യാത്രക്കാര്‍ കുറഞ്ഞുവരുന്നതായി വ്യക്തമാക്കിയിരിക്കുന്നത്. ഏഴ് വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്രയധികം യാത്രക്കാരുടെ കുറവ് ഗള്‍ഫ്-യു.എസ്. റൂട്ടിലുണ്ടാകുന്നത്. മധ്യപൂര്‍വ മേഖലയില്‍ നിന്ന് അമേരിക്കയിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തില്‍ ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ നിരോധത്തിന് ശേഷം 2.8 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അയാട്ടയുടെ റവന്യൂ പാസഞ്ചര്‍ കിലോമീറ്റര്‍ അടിസ്ഥാന പ്രകാരമാണിത്.

അതേസമയം ഏപ്രിലില്‍ മധ്യപൂര്‍വ മേഖലയിലെ വ്യോമയാന രംഗത്ത് 10.8 ശതമാനം വളര്‍ച്ച കൈവരിച്ചു. ഖത്തര്‍ എയര്‍വേയ്സ്, എമിറേറ്റ്സ്, ഇത്തിഹാദ് ഉള്‍പ്പെടെയുള്ള വിമാനങ്ങളെയാണ് ലാപ്ടോപ് നിരോധം സാരമായി ബാധിച്ചത്. നിരോധം സര്‍വീസുകളെ ബാധിച്ചതിനെ തുടര്‍ന്ന് എമിറേറ്റ്സ് യു.എസിലേക്കുള്ള സര്‍വീസുകളുടെ എണ്ണത്തില്‍ കുറവ് വരുത്തിയിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x