Currency

സുവര്‍ണ്ണാവസരം; ഖത്തര്‍ ആരോഗ്യ മന്ത്രാലയം 2690 നേഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു

സ്വന്തം ലേഖകൻThursday, October 27, 2016 3:54 pm

ഖത്തറിൽ തൊഴിൽ തേടുന്ന നേഴ്സുമാർക്കൊരു സന്തോഷ വാർത്ത.

ദോഹ: ഖത്തറിൽ തൊഴിൽ തേടുന്ന നേഴ്സുമാർക്കൊരു സന്തോഷ വാർത്ത. ഖത്തര്‍ ആരോഗ്യ മന്ത്രാലയം 2690 നേഴ്സുമാരെ റിക്രൂട്ട് ചെയ്യാനൊരുങ്ങുന്നു. മലയാളി നഴ്‌സുമാര്‍ക്ക് ഉള്‍പ്പടെ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് മുഖാന്തരം അപേക്ഷിക്കാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.

ക്ലിനിക്കല്‍, നോണ്‍ ക്ലിനിക്കല്‍ വിഭാഗങ്ങളിലായി ഈ വര്‍ഷം അവസാനത്തോടുകൂടി നിയമനം നടത്താനാണ് മന്ത്രാലയത്തിന്റെ ആലോചന. പുതിയതായി പ്രവര്‍ത്തനം ആരംഭിക്കുന്ന ഹമദ് ബിന്‍ ഖലീഫ മെഡിക്കല്‍ സിറ്റിയിലേക്കാണ് പുതിയ നിയമനങ്ങള്‍ നടത്തുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x