ഉല്‍പാദനം കുറച്ച് നിരക്കുവര്‍ധനക്ക് സാഹചര്യം ഒരുക്കാനുള്ള ഒപെക് നീക്കം ഫലം കാണുന്നതിന്റെ സൂചനയായും വിപണിയിലെ ഉണര്‍വ് വിലയിരുത്തപ്പെടുന്നു. ഒക്ടോബറിനെ തുടര്‍ന്നുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കാണ് എണ്ണവിപണി സാവധാനത്തിലാണെങ്കിലും നീങ്ങുന്നത്.
ആഗോള എണ്ണവിപണിയിലെ വിലവര്‍ധന ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പ്രതീക്ഷ പകരുന്നു. ഉല്‍പാദനം കുറച്ച് നിരക്കുവര്‍ധനക്ക് സാഹചര്യം ഒരുക്കാനുള്ള ഒപെക് നീക്കം ഫലം കാണുന്നതിന്റെ സൂചനയായും വിപണിയിലെ ഉണര്‍വ് വിലയിരുത്തപ്പെടുന്നു. ഒക്ടോബറിനെ തുടര്‍ന്നുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കാണ് എണ്ണവിപണി സാവധാനത്തിലാണെങ്കിലും നീങ്ങുന്നത്. ഈ മാസം 30ന് വിയന്നയില്‍ ചേരുന്ന ഒപെക് അംഗരാജ്യങ്ങളുടെ യോഗം ഉല്‍പാദനം കുറക്കുന്നതു സംബന്ധിച്ച അന്തിമ കരാറില്‍ ഒപ്പുവെക്കാനുള്ള തയാറെടുപ്പിലാണ്.
ബാരലിന് 50 ഡോളറിന് തൊട്ടു ചുവടെയാണ് വിപണിയിലെ വില ഇപ്പോള്‍. അധികം വൈകാതെ എണ്ണവില വൈകാതെ 60 ഡോളറെങ്കിലുമായി ഉയരുമെന്ന കണക്കുകൂട്ടലിലാണ് ഒപെക് കൂട്ടായ്മ. ഉല്‍പാദനം കുറക്കുന്നതു സംബന്ധിച്ച് ഒപെക് ഊര്‍ജ മന്ത്രിമാരുടെതായി വന്ന പ്രസ്താവനകള്‍ ഈ മാസം തന്നെ കരാര്‍ യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയാണ് ബാക്കി നിര്‍ത്തുന്നത്. ഇപ്പോള്‍ പ്രതിദിനം 33.64 ദശലക്ഷം ബാരലാണ് ഒപെക് ഉല്‍പാദനം. ഇത് 32.5 ആയി കുറക്കാനാണ് പന്ത്രണ്ടംഗ ഒപെക് രാജ്യങ്ങള്‍ക്കിടയില്‍ അനൗദ്യോഗികമായി രൂപപ്പെട്ട ധാരണ. ഏതായാലും എണ്ണവില തകര്‍ച്ച മൂലം പ്രതിസന്ധിയിലായ ഗള്‍ഫ് സമ്പദ് ഘടനക്കും പുതിയ സാഹചര്യം ഗുണം ചെയ്യും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.