
ദോഹ: പഴയ വിമാനത്താവളത്തോടു ചേര്‍ന്ന പാര്‍പ്പിടമേഖലകളിലെ റോഡുകളുടെ വികസനത്തിന് അഷ്ഗാല്‍ തുടക്കം കുറിച്ചു. തിഹാമ, അല്‍ മന്‍സൂര്‍ സ്ട്രീറ്റുകളുടെ വികസന ജോലികളാണ് ആരംഭിച്ചിരിക്കുന്നതെന്ന് അഷ്ഗാല്‍ പാത പദ്ധതി ദോഹ മേഖല മേധാവി മുഹമ്മദ് അര്‍ഖൂബ് അല്‍ ഖാലിദി അറിയിച്ചു.
റോഡ് വികസനത്തിനൊപ്പം പാര്‍പ്പിടങ്ങളില്‍ നിന്നുള്ള മലിനജലവും മഴവെള്ളവും ഒഴുക്കിക്കളയുന്നതിനു ഭൂഗര്ഭചാലുകളും നിര്‍മിക്കുന്നുണ്ട്. വഴിയോര പാര്‍ക്കിങ് സൗകര്യം കൂട്ടുന്നതിനൊപ്പം നടപ്പാതകളും അല്‍ മന്‍സൂറില്‍ പുതിയ റൗണ്ട് എബൗട്ടും നിര്‍മിക്കുന്നുണ്ട്. രണ്ടു ഘട്ടങ്ങളായാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.