Currency

ഒമാനില്‍ ലേബര്‍ പെര്‍മിറ്റ് ഫീസ് വര്‍ധിപ്പിക്കുന്നു; എട്ട് വിഭാഗങ്ങളിലെ തസ്തികകളില്‍ വര്‍ധന

സ്വന്തം ലേഖകന്‍Thursday, January 28, 2021 2:13 pm

മസ്‌കത്ത്: ഒമാനില്‍ ലേബര്‍ പെര്‍മിറ്റ് ഫീസ് വര്‍ധിപ്പിക്കുന്നു. വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് തൊഴില്‍ മന്ത്രാലയത്തില്‍ അടക്കേണ്ട ഫീസിലാണ് വര്‍ധന വരുത്തുക. എട്ട് വിഭാഗങ്ങളിലെ തസ്തികകളിലാണ് വര്‍ധനയുണ്ടാവുക.

സീനിയര്‍ തല തസ്തികകളിലെ റിക്രൂട്ട്‌മെന്റിനാണ് ഏറ്റവും ഉയര്‍ന്ന തുക. 2001 റിയാലാണ് ഈ വിഭാഗത്തില്‍ അടക്കേണ്ടത്. മിഡില്‍ അല്ലെങ്കില്‍ മീഡിയം ലെവല്‍ തസ്തികകളിലെ ഫീസ് 1001 റിയാല്‍ ആക്കിയിട്ടുണ്ട്. ടെക്‌നികല്‍ ആന്റ് സ്‌പെഷ്യലൈസ്ഡ് തസ്തികകളിലെ വിസകള്‍ക്ക് 601 റിയാലായിരിക്കും പുതിയ ഫീസ്.

പരമ്പരാഗത മല്‍സ്യ ബന്ധന തൊഴിലാളികള്‍ക്ക് 361 റിയാലും, മൂന്ന് വരെ വീട്ടുജോലിക്കാര്‍ക്ക് 141 റിയാലും അതിന് മുകളില്‍ 241 റിയാലായിരിക്കും ഫീസ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x