Currency

ഒമാന്‍ എയറില്‍ ഗോള്‍ഫ് ബാഗ് കൈവശം വയ്ക്കുന്നതിന് അനുമതി

സ്വന്തം ലേഖകന്‍Thursday, April 20, 2017 4:00 pm

മസ്‌കത്ത്: ഒമാന്‍ എയര്‍ യാത്രക്കാര്‍ക്ക് ഗോള്‍ഫ് ബാഗ് കൈവശം വയ്ക്കുന്നതിന് അനുമതി നല്‍കി. ആനുകൂല്യം ഈ മാസം ഒമ്പത് മുതല്‍ യാത്രക്കാര്‍ക്ക് നല്‍കി വരുന്നുണ്ടെന്ന് ഒമാന്‍ എയര്‍ അറിയിച്ചു. അതേസമയം ഇതിന് പ്രത്യേക ഫീസ് ഈടാക്കുന്നില്ല.

യാത്രക്കാര്‍ക്ക് മസ്‌കത്തില്‍ നിന്ന് പുറപ്പെടുമ്പോഴും ഒമാന്‍ എയറില്‍ മസ്‌കത്തിലേക്ക് വരുമ്പോഴും സൗജന്യമായി ഗോള്‍ഫ് ബാഗ് കൈയില്‍ കരുതാം. ലോക നിലവാരത്തിലുള്ള യാത്ര സൗകര്യം ഒരുക്കുകയാണ് ഒമാന്‍ എയര്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x