
മസ്കത്ത്: ഒമാന്‍ എയറിന്റെ പുതിയ ബാഗേജ് നയം യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നതായി പരാതി. ഒരു യാത്രക്കാരന് 30 കിലോയുടെ ഒറ്റ ബഗേജ് മാത്രമേ കൊണ്ടുപോകാന്‍ പാടുള്ളൂവെന്ന ഒമാന്‍ എയര്‍ അധികൃതരുടെ പുതിയ ഉത്തരവാണ് യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നത്.
22 റിയാല്‍ അടച്ചാല്‍ 20 കിലോയുടെ ഒരു അധിക ലഗേജ് കൂടി കൊണ്ടുപോകാന്‍ സാധിക്കും. എന്നാല്‍ പുതിയ നയമനുസരിച്ച് യാത്രക്കാര്‍ കൂടെ കൊണ്ടുപോവുന്ന എല്ലാ വസ്തുക്കളും ഒറ്റ ബാഗേജില്‍ ഉള്‍പ്പെടുത്തണം. മാത്രവുമല്ല ഇതിന് പരമാവധി 158 സെ.മീറ്റര്‍ വരെ മാത്രമേ ഉയരം പാടുള്ളൂവെന്നും വ്യവസ്ഥയിലുണ്ട്.
ഒമാന്‍ എയറില്‍ ടിക്കറ്റെടുക്കുന്ന 50 ശതമാനത്തിലധികം യാത്രക്കാരും പരാതികള്‍ പറയുന്നുണ്ട്. എന്നാല്‍, 20 കിലോയുടെ അധിക ലഗേജ് പദ്ധതി നിരവധി യാത്രക്കാര്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. മുമ്പ് അധിക ലഗേജിന് കിലോയ്ക്ക് എന്ന കണക്കിന് പണം അടക്കേണ്ടിയിരുന്നതിപ്പോള് 20 കിലോയ്ക്ക് 22 റിയാല്‍ എന്ന നിരക്കിലേക്ക് മാറ്റിയിരിക്കുന്നത്. ഇതുവഴി മൊത്തം 50 കിലോ കൊണ്ടുപോവാന്‍ കഴിയും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.