Currency

ഒമാന്‍ എയര്‍ 27 മുതല്‍ കോഴിക്കോട്-സലാല സര്‍വീസ് ആരംഭിക്കും

സ്വന്തം ലേഖകന്‍Friday, March 24, 2017 12:38 pm

ബോയിങ് 737-800 വിമാനമാണ് സര്‍വീസിനായി ഉപയോഗിക്കുന്നത്. ദിവസവും വെളുപ്പിന് ഒമാന്‍ സമയം 1.10 ന് സലാലയില്‍ നിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 6.20 ന് കോഴിക്കോട്ട് എത്തും. രാവിലെ ഏഴിന് കോഴിക്കോട്ടു നിന്നു പുറപ്പെട്ട് ഒമാന്‍ സമയം 9.15 ന് സലാലയില്‍ തിരിച്ചെത്തുകയും ചെയ്യും.

സലാല: ഒമാന്‍ എയര്‍ സലാല-കോഴിക്കോട് വിമാന സര്‍വീസ് ആരംഭിക്കുന്നു. മാര്‍ച്ച് 27 മുതലാണ് സര്‍വീസ് ആരംഭിക്കുന്നത്. ദക്ഷിണേന്ത്യയിലേക്കുള്ള സര്‍വീസുകള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഒമാന്‍ എയര്‍ കോഴിക്കോട്-സലാല സര്‍വീസ് ആരംഭിക്കുന്നത്.

ബോയിങ് 737-800 വിമാനമാണ് സര്‍വീസിനായി ഉപയോഗിക്കുന്നത്. ദിവസവും വെളുപ്പിന് ഒമാന്‍ സമയം 1.10 ന് സലാലയില്‍ നിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 6.20 ന് കോഴിക്കോട്ട് എത്തും. രാവിലെ ഏഴിന് കോഴിക്കോട്ടു നിന്നു പുറപ്പെട്ട് ഒമാന്‍ സമയം 9.15 ന് സലാലയില്‍ തിരിച്ചെത്തുകയും ചെയ്യും.

കൂടാതെ ദിവസേന ഒരു സര്‍വീസ് നടത്തിയിരുന്ന കോഴിക്കോട്-മസ്‌കറ്റ് സര്‍വീസ് ഫെബ്രുവരി മുതല്‍ ദിവസേന രണ്ടു തവണയാക്കി ഉയര്‍ത്തിയിട്ടുണ്ട്. ഈ സര്‍വീസ് ലഭ്യമാകുന്നതോടെ മലബാര്‍ മേഖലയില്‍ നിന്നു ഒമാനിലേക്കുള്ള യാത്രാ ദുരിതത്തിന് പരിഹരമാകും.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x