Currency

മസ്‌കത്ത്-കോഴിക്കോട് റൂട്ടില്‍ ഒമാന്‍ എയര്‍ വെള്ളിയാഴ്ചത്തെ സര്‍വീസ് റദ്ദാക്കി

സ്വന്തം ലേഖകന്‍Friday, March 15, 2019 2:20 pm

മസ്‌കത്ത്: മസ്‌കത്ത്-കോഴിക്കോട് റൂട്ടില്‍ വെള്ളിയാഴ്ചത്തെ സര്‍വീസ് റദ്ദാക്കി ഒമാന്‍ എയര്‍. വെള്ളിയാഴ്ച ഉച്ചക്ക് 2.10ന് മസ്‌കത്തില്‍ നിന്ന് പുറപ്പെടുന്ന സര്‍വീസും രാത്രി 7.45ന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന സര്‍വീസുമാണ് ഒമാന്‍ എയര്‍ റദ്ദാക്കിയിരിക്കുന്നത്. ദിവസവും മൂന്ന് സര്‍വീസുകളാണ് കോഴിക്കോട് സെക്ടറിലേക്കുള്ളത്. മറ്റു സര്‍വീസുകള്‍ക്ക് മാറ്റമുണ്ടാക്കില്ല.

കോഴിക്കോടിന് പുറമെ സലാല, ദുബായ്, ബഹ്റൈന്‍, സൗദി അറേബ്യ, സന്‍സിബാര്‍ സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. അതേസമയം, മൂന്ന് ദിവസത്തെ 56 സര്‍വീസുകളാണ് ഒമാന്‍ എയര്‍ റദ്ദാക്കിയത്. വ്യാഴാഴ്ച 14ഉം വെള്ളിയാഴ്ച 18ഉം ശനിയാഴ്ച 24ഉം സര്‍വീസുകളാണ് നിര്‍ത്തിവെച്ചിരിക്കുന്നത്. ബോയിങ് 737-8 മാക്സ് വിമാനങ്ങളുടെ സര്‍വീസ് താത്കാലികമായി നിര്‍ത്തിവെച്ചതിന്റെ പാശ്ചാത്തലത്തിലാണ് നടപടി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x