Currency

30 സര്‍വീസുകള്‍ ഒമാന്‍ എയര്‍ റദ്ദാക്കി

സ്വന്തം ലേഖകന്‍Wednesday, April 10, 2019 5:11 pm

മസ്‌കത്ത്: ഒമാന്‍ എയര്‍ലൈന്‍സ് സര്‍വീസുകള്‍ റദ്ദാക്കുന്നത് തുടരുന്നു. ഇന്നലെയും ഇന്നുമായി ഇന്ത്യയിലേക്കുള്ളവയുള്‍പ്പെടെ 30 സര്‍വീസുകള്‍ റദ്ദാക്കിയതായി കമ്പനി അറിയിച്ചു. ഹൈദരാബാദ്, മുംബൈ, സലാല, കുവൈത്ത് സിറ്റി, ബഹ്‌റൈന്‍, ദമ്മാം, റിയാദ്, നെയ്‌റോബി എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് ചൊവ്വ, ബുധന്‍ റിവസങ്ങളില്‍ റദ്ദാക്കിയത്.

ബോയിങ് 737 മാക്‌സ് വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയുണ്ടായ പ്രതിസന്ധിയെ തുടര്‍ന്നാണ് സര്‍വീസുകള്‍ റദ്ദാക്കിയത്. മാര്‍ച്ചില്‍ ആകെ 176 സര്‍വീസുകള്‍ ഒമാന്‍ എയര്‍ റദ്ദാക്കിയിരുന്നു. ഈ മാസം 450 സര്‍വീസുകള്‍ റദ്ദാക്കേണ്ടിവരുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x