Currency

ഖത്തര്‍ പൗരന്മാര്‍ക്ക് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തി ഒമാന്‍ എയര്‍

സ്വന്തം ലേഖകന്‍Wednesday, June 14, 2017 12:39 pm

മസ്‌കത്ത്: ഉംറക്കായി പോകുന്ന ഖത്തരികള്‍ക്ക് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ഒമാന്‍ എയര്‍. റമദാന്‍ അവസാന പത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് ഒമാന്‍ എയറിന്റെ തീരുമാനം. പുതിയ നിയമപ്രകാരം ഖത്തര്‍ പൗരന്മാര്‍ക്ക് ഉംറക്കായി ദോഹയില്‍ നിന്ന് ജിദ്ദയിലേക്ക് ഒമാന്‍ എയര്‍ വിമാനത്തില്‍ മാത്രമേ യാത്ര ചെയ്യാന്‍ പാടുള്ളൂ. തുടര്‍ന്നാണ് ഒമാന്‍ എയര്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തുന്നത്.

ഒമാന്‍ എയര്‍ വെബ്‌സൈറ്റ് മുഖേനയും ദോഹയിലെ സെയില്‍സ് ഓഫിസ് വഴിയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. ഗള്‍ഫ് രാജ്യങ്ങള്‍ ബന്ധം വിച്ഛേദിച്ചതിനെ തുടര്‍ന്ന് ഉപരോധം നിലവില്‍ വന്ന ശേഷം ഒമാന്‍ എയറിന്റെ വലിയ വിമാനങ്ങളാണ് ഖത്തറിലേക്ക് സര്‍വിസ് നടത്തുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x